മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും സഞ്ചരിച്ച കാര്‍ തമിഴ്‌നാട്ടില്‍ അപകടത്തില്‍ പെട്ടു

മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റും  കുടുംബവും സഞ്ചരിച്ച കാര്‍  തമിഴ്‌നാട്ടില്‍ അപകടത്തില്‍ പെട്ടു

കൊളത്തൂര്‍ മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും സഞ്ചരിച്ച കാര്‍ തമിഴ്‌നാട്ടില്‍ അപകടത്തില്‍ പെട്ടു . പ്രസിഡന്റ് മലപ്പുറം വെങ്ങാട് സ്വദേശി കെ.രാജഗോപാലന്‍, ഭാര്യ സരളാദേവി, മകന്‍ ബിജു, മരുമകള്‍ ആര്യ, ബിജുവിന്റെ മകന്‍ അദ്വൈത്, ആര്യയുടെ മാതാപിതാക്കളായ സുബ്രഹ്മണ്യന്‍, രജനി, ഇവരുടെ മകന്‍ ആനന്ദ് ക്യഷ്ണന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. നാട്ടിലേക്കുള്ള മടക്കയാത്രയില്‍ രാമനാഥപുരത്തിനടുത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Sharing is caring!