ചൈല്‍ഡ് ലൈനിന്റെ ഇടപെടല്‍ മൂന്നു കുട്ടികള്‍ക്ക് തുണയായി

മലപ്പുറം: മാനസിക നിലതെറ്റിയ പിതാവിന്റെ കൂടെ കഴിഞ്ഞിരുന്ന 11 വയസുള്ള ഒരു പെണ്കുട്ടിയും 8,6 വയസ്സ് പ്രായമുള്ള രണ്ടാൺകുട്ടികളെയും ചൈൽഡ് ലൈൻ രക്ഷപെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മാതാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ, ലഹരിക്കടിമപ്പെട്ടു മനസികനിലതെറ്റിയ പിതാവിന്റെയും അരയ്ക്കുതാഴെ തളർന്ന പിതാവിന്റെ ഉമ്മയുടെയും കൂടെയുമാണ് കുട്ടികൾ കഴിഞ്ഞിരുന്നത്.
വിദ്യാഭ്യാസം മുടങ്ങിയ നിലയിലും വൃത്തിഹീനമായ സാഹചര്യത്തിൽ മതിയായ പരിചരണം ലഭിക്കാതെ കാണപ്പെട്ട കുട്ടികളെ മലപ്പുറം പോലീസിന്റെ സഹായത്തോടെയാണ് രക്ഷപെടുത്തിയത്. ചൈൽഡ്വെൽഫയർ കമ്മിറ്റി അംഗം അഡ്വ: ഹാരിസ് പഞ്ചിളി മുന്പാകെ ഹാജരാക്കിയാണ് കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. പിതാവിനെയും ഉമ്മയെയും ബന്ധുക്കളുടെ സഹായത്തോടെ ചികിത്സ കേന്ദ്രത്തിലേക്കു മാറ്റി.
പ്രവർത്തനങ്ങൾക്ക് മലപ്പുറം സബ് ഇൻസ്പെക്ടർ ബിനു, ചൈൽഡ്ലൈൻ കൗൺസിലർമാരായ മുഹ്സിൻ പരി, അർച്ചന, പട്ടത്ത് രജീഷ്ബാബു, മൻസൂർ കല്ലൻകുന്നൻ എന്നിവർ നേതൃത്വം നൽകി.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില് ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന് ചെയര്മാന് സയ്യിദ് ഇബ്റാഹീമുല് ഖലീല് അല് ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]