മലപ്പുറത്തുകാരുടെ സ്നേഹത്തെ കുറിച്ച് മാധ്യമപ്രവര്ത്തകന് പറയാനുള്ളത്

കൊച്ചി: മലപ്പുറത്തുകാരുടെ സ്നേഹത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ മലപ്പുറത്തെത്തിയ ന്യൂസ് 18 ലെ റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത്താണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.
മലപ്പുറത്തെ അധിക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് സുര്‍ജിത്തിന്റെ കുറിപ്പ്. വേങ്ങരി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കാന്മാരുടെയും പൊതുജനങ്ങളുടെയും വീട്ടില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. ഏത് വീട്ടില്‍ ചേന്നാലും ‘ങ്ങള് കയ്ച്ചാന്നൊരു’ ചോദ്യം, സ്നേഹത്തോടെ ഭക്ഷണം നല്‍കുന്നവരെ മറ്റൊരു യാത്രയിലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
മലപ്പുറത്തെ താലിബാനുമായി കൂട്ടികെട്ടുന്നവരുടെ ഇടനെഞ്ച് നോക്കി താന്‍ ആഞ്ഞിടിക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പികെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങള്‍, അഡ്വ. പിപി ബഷീര്‍ എന്നിവരുടെയെല്ലാം വീട്ടില്‍ നിന്നുണ്ടായ അനുഭവവും അദ്ദേഹം വിവരിക്കുന്നുൂണ്ട്. വേങ്ങരയിലെ സാധാരണ മനുഷ്യരില്‍ നിന്നുണ്ടായ അനുഭവവും സമാനമാണെന്ന് അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ആദ്യം പോയത് പാണക്കാട്ടേക്കാണ് , സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പുള്ള ദിവസം അവിടെ യോഗം നടക്കുന്നുണ്ടെന്നറിഞ്ഞ്. അവിടെ നിലയുറപ്പിച്ചു. PK കുഞ്ഞാലിക്കുട്ടിയും KPA മജീദും അബ്ദുള്‍ വഹാബും ഇറങ്ങി വന്നു. ഒപ്പം ഹൈദരലി തങ്ങളും … മൈക്ക് നീട്ടി , ബൈറ്റ് കിട്ടി. ഞാനും എന്റെ കാമറാമാനും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. ശേഷം ശിഹാബ് തങ്ങള്‍ പറഞ്ഞു . ‘എന്തേലും കൈച്ചിട്ട് പോകാം ‘ ഈന്തപ്പഴവും നേന്ത്ര പഴവും … ശേഷം PK കുഞ്ഞാലിക്കുട്ടിയുടെ വീട് ‘ചായ കൊടുത്തില്ലേ ഇബര്‍ക്ക് ‘
മുസ്ലീം ലീഗ് നേതാവും തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ മൊയ്തീന് കുട്ടി മാഷിന്റെ വീട് …’ തന്നത് ‘പാഷന് ഫ്രൂട്ട് ജൂസ് ‘ .. ഊണ് കഴിച്ചിട്ട് പോയാ മതീന്ന് നിര്‍ബന്ധം.
ശേഷം BJP യുടെ കുടുംബയോഗം; അവിടേം അതേ നിര്‍ബന്ധം…
LDF സ്ഥാനാര്‍ത്ഥി ppബഷീറിന്റെ വീട്. വേങ്ങര ഡയറീസിനായി 6 മണിക്ക് അവിടെത്തി . ബഷീര്‍ ഇക്കയും കഴിപ്പിച്ചു സ്നേഹത്തോടെ …
മലപ്പുറത്തെ , വേങ്ങരയിലെ പല ഇടങ്ങളിലും തെരഞ്ഞെടുപ്പ് ഷൂട്ടിനായി പോയി. സാധാരണ മനുഷ്യരുടെ അടുത്ത് പോലും അനുഭവം സമാനമാണ് .
മലപ്പുറത്തെ താലിബാനുമായി കൂട്ടിക്കെട്ടുന്നവരുടെ ഇടനെഞ്ച് നോക്കി ഞാനിടിക്കും ! ആഞ്ഞിടിക്കും …
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]