സൗദിയില്‍ ശമ്പളത്തിന് വാറ്റ് ഇല്ല

സൗദിയില്‍ ശമ്പളത്തിന് വാറ്റ് ഇല്ല

സഊദിയില്‍ വിദേശികളുടെയും സ്വദേശികളുടെയും ജീവനക്കാരുടെ ശമ്പളത്തിന് വാറ്റ് അഥവാ മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ പറഞ്ഞു.

സകാത്ത് ആന്‍ഡ് ഇന്‍കം ജനറല്‍ അതോറിറ്റിക്ക് കീഴിലെ വാറ്റ് വിഭാഗമാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കിയത്. നിലവില്‍ സഊദി നടപ്പിലാക്കുന്ന വാറ്റ് സമ്പ്രദായം ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. ശമ്പളത്തിന് മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. രാജ്യത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് ജനുവരി ഒന്ന് മുതല്‍ വാറ്റ് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സഊദി.

 

Sharing is caring!