വേങ്ങരയിലെ വിജയിയെ നാളെ അറിയാം
വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് നാളെ (ഒക്ടോബര് 15) രാവിലെ എട്ട് മുതല് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില് നടക്കും. ആദ്യം പോസ്റ്റല് വോട്ടാണ് എണ്ണുക. പോസ്റ്റല് വോട്ട് രാവിലെ എട്ടുമണിവരെ സ്വീകരിക്കും. ഇതിനു മുന്നോടിയായി രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള് സൂക്ഷിച്ച സ്ട്രോങ് റൂം നിരീക്ഷകന് അമിത് ചൗധരിയുടെയും സ്ഥാനാര്ഥികളുടെയും സാന്നിദ്ധ്യത്തില് തുറക്കും. ജില്ലാ കലക്ടര് അമിത് മീണ, റിട്ടേണിങ് ഓഫീസര് സജീവ് ദാമോദര് തുടങ്ങിയവര് സന്നിഹിതരാവും.
വോട്ടെണ്ണലിന് 14 മേശകളാണ് സജീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ നിരീക്ഷകനു ആവശ്യമെങ്കില് ഉപയോഗിക്കുന്നിന് ഒരു മേശ കൂടി സജ്ജീകരിക്കും. ഒരു സൂപ്പര്വൈസര്, ഒരു മൈക്രോ ഒബ്സര്വര്, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക. ടേബിളുകളില് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ റാന്റമൈസേഷന് പൂര്ത്തിയായി. തെരഞ്ഞെടുപ്പ്. ഫലം ഉച്ചക്ക് 12 മുമ്പായി പ്രഖ്യാപിക്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]