പി.എസ്.എം.ഒ കോളേജ് അലുമിനി തിരൂരില്‍ സ്നേഹ സംഗമം നടത്തി
തിരൂര്‍ : ഡിസബംര്‍ 23 ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി അലൂമിനി മീറ്റിന്റെ ഭാഗമായി തിരൂരില്‍ സ്നേഹ സംഗമം നടത്തി. കോളേജിന്റെ 50 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പഠിച്ചിറങ്ങിയ തിരൂര്‍ താലൂക്കിലെയും പരിസരങ്ങളിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുച്ചേരല്‍ ശ്രദ്ധേയമായി. താഴെപ്പാലം സംഗമം റസിഡന്‍സിയില്‍ നടന്ന പരിപാടി തിരൂര്‍ ആര്.ഡി.ഒ ടി.വി സുഭാഷ് ഉദ്ഘാടനം ചെയ്തു. പരസ്പര സ്നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശമാണ് ഇത്തരം സ്നേഹ സംഗമങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി ചാനലായ സി.ടി.വി സരിഗമപ ഫെയിം യുംന അജിന് മുഖ്യാത്ഥിതിയായി. ചടങ്ങില്‍ തിരൂര്‍ നഗരസഭാകൗണ്സിലര് പി.കോയ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ പി. സഫിയ ടീച്ചര്‍, കോളേജ് പ്രിന്‍സിപ്പള്‍ ഡോ.കെ. അസീസ്, ഗായകന് ഫിറോസ് ബാബു, കെ.ടി.മുഹമ്മദ് ഷാജു, അഡ്വ.എം വിക്രം കുമാര്‍, മുജീബ് താനാളൂര്‍, സി.വി ബഷീര്‍, പി.പി ദേവയാനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ സംഗീത വിരുന്നും വിവിധ കലാപരിപാടികളും നടന്നു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




