ഡ്യൂട്ടി നേഴ്സിനെ ഭര്‍ത്താവ് റൂമില്‍ പൂട്ടിയിട്ടു

ഡ്യൂട്ടി നേഴ്സിനെ ഭര്‍ത്താവ് റൂമില്‍ പൂട്ടിയിട്ടു

പ്രസവം കഴിഞ്ഞ് ഓപെറേഷന്‍ തീയേറ്ററില്‍ നിന്ന് പുറത്ത് വന്ന യുവതിക്ക് കിടക്കാന്‍ കട്ടില്‍ ലഭിച്ചില്ല.രോക്ഷകുലനായ യുവതിയുടെ ഭര്‍ത്താവ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിനെ ഡ്യൂട്ടിറൂമിലിട്ട് പൂട്ടി. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ വെളിയാഴ്ച രാത്രിയാണ് സംഭവം.

ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന് സിസേറിയന്‍ കഴിഞ്ഞ് കുഞ്ഞുമായി പുറത്തേയ്ക്ക് വന്ന യുവതിക്ക് നഴ്‌സ് കട്ടില്‍ ഒരികിയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു എന്നാല്‍ ഈ കട്ടിലില്‍ പ്രസവം കഴിഞ്ഞ മറ്റൊരു യുവതി കയറി കിടന്നു.ഇവര്‍ കട്ടിലോഴിഞ്ഞ് കൊടുത്തതുമില്ല ഇതില്‍ രോക്ഷകുലനായ സിസേറിയന്‍ കഴിഞ്ഞ യുവതിയുടെ ഭര്‍ത്താവ് നഴ്‌സിനെ റൂമിലിട്ട്
പൂടുകയയിരുന്നു .

അരമണിക്കൂറോളം പൂട്ടിയിട്ട നഴ്‌സിനെ ആശുപത്രി സൂപ്രണ്ട് എത്തിയാണ് പ്രശ്‌നം പരിഹരിച്ച് മോചിപ്പിച്ചത് .നിരവധി പ്രസവം നടക്കുന്ന ഇവിടെ ഗര്‍ഭിണികള്‍ക്കും മറുംതമാസികനുള്ള സൗകര്യം കുറവാണ്.

 

Sharing is caring!