19.85ലക്ഷത്തിന്റെ സ്വര്‍ണവും 36.84ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടികുടി

19.85ലക്ഷത്തിന്റെ സ്വര്‍ണവും 36.84ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടികുടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 19.85 ലക്ഷത്തിന്റെ സ്വര്‍ണവും കരിപ്പൂരില്‍ 36.84ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി.
സ്വര്‍ണം എയര്‍കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ദുബായില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് മയ്യന്നൂര്‍ കളത്തിയല്‍ വീട്ടില്‍ പ്രദോഷ് നമ്പ്യാര്‍(32) ആണ് 646 ഗ്രാം സ്വര്‍ണവുമായിപിടിയിലായത്. അടി വസ്ത്രത്തിനകത്ത് മൂന്ന് സ്വര്‍ണ ചെയിനുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 36.84ലക്ഷം രൂപയുടെ വിദേശ കറന്‍സികളുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയിലായി. ഇന്ന് പുലര്‍ച്ചെ 1.30ന് സ്‌പൈയ്‌സ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പോകാനെത്തിയ പുതുപ്പാടി സ്വദേശി കല്ലടിക്കുന്നുമ്മല്‍ ലത്തീഫ്(23)എന്ന യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് വിഭാഗം വിദേശ കറന്‍സികള്‍ പിടികൂടിയത്.

യു.എ.ഇ.ദിര്‍ഹം, സൗദി റിയാല്‍, ഒമാന്‍ റിയാല്‍ തുടങ്ങിയ കറന്‍സികളാണ് ഇയാളുടെ ബാഗിലുണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കസ്റ്റംസ് പ്രൊവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന്റെ നിര്‍ദേശത്തില്‍ അസി.കമ്മീഷണര്‍ ഡേവിഡ് ടി മന്നത്ത്, സൂപ്രണ്ടുമാരായ സി.ജെ.തോമസ്, സി.ഗോകുല്‍ദാസ്, എം.പ്രവീണ്‍, എ.പി.സുരേഷ് ബാബു, ഇന്‍സ്‌പെക്ടര്‍മാരായ ഇ.മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, കെ.മുരളീധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് കറന്‍സികള്‍ പിടികൂടിയത്.

 

 

Sharing is caring!