എസ് എഫ് ഐക്ക് തിരിച്ചടി; ക്യാംപസ് സമരത്തിനെതിരെ ഹൈക്കോടതി

പൊന്നാനി: ക്യാംപസ് രാഷ്ട്രീയത്തിനെതിരെ ഇന്ന് ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ണായക ഇടക്കാല ഉത്തരവിന് ഇടയാക്കിയത് പൊന്നാനി എം ഇ എസ് കോളേജിന്റെ പരാതി. കോളേജ് അധികൃതര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എം ഇ എസ് കോളേജിനു മുന്നില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ സഹിതമാണ് കോളേജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. ചിത്രങ്ങള്‍ പരിശോധിച്ച കോടതി ഇത്തരം സമരങ്ങള്‍ അനുവദിക്കുന്നതിനെതിരെ ശക്തമായി രംഗത്ത് വരികയായിരുന്നു. കലാലയങ്ങള്‍ സമരത്തിനുള്ള വേദികളല്ല പഠിക്കാനുള്ളവയാണെന്ന് കോടതി നിരീക്ഷിച്ചു.
പഠിക്കാനായി മാത്രം കലാലയങ്ങളിലേക്ക് പോയാല്‍ മതിയെന്നും രാഷ്ട്രീയഭാവി നേടിയെടുക്കാനുള്ള ശ്രമമാണെങ്കില്‍ അതിനു വേണ്ടി പഠനം ഉപേക്ഷിച്ചു പോകണമെന്നും കോടതി നിരീക്ഷിച്ചു. കോളേജിലെ അന്തരീക്ഷത്തിന് ദോഷകരമാകുന്ന വിധത്തില്‍ സമരത്തില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളെ പുറത്താക്കാന്‍ കോളേജിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. തിങ്കളാഴ്ച കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]