പ്രതിഷേധം ഇരമ്പി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച്

മലപ്പുറം : പാഠപുസ്തക അച്ചടിയിലെ അപാകതകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് മലപ്പുറം മണ്ഡലം എം.എസ്.എഫ് കമ്മിറ്റി മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ഇരമ്പി. മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നാനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സാലിഹ് മാടമ്പി അധ്യക്ഷം വഹിച്ചു. വി മുസ്തഫ, ബാവ വിസപ്പടി, സാദിഖ് കൂളമഠത്തില്‍, മുഹമ്മദലി മിനാര്‍കുഴി, കെ.എന്‍ ഷാനവാസ്, അഷ്റഫ് പാറച്ചോടന്‍, ഫാരിസ് പൂക്കോട്ടൂര്‍, കെ.വി.എം മന്‍സൂര്‍, ഹാരിസ് ആമിയന്‍, പരി അബ്ദുല്‍ മജീദ്, പി.കെ ബാവ, ഹുസൈന് ഉള്ളാട്ടില്‍, മന്‍സൂര്‍ വിളക്കിണി, മുട്ടെങ്ങാടന്‍ മുഹമ്മദലി സംസാരിച്ചു.
മാര്‍ച്ചിന് റാഷിദ് വി.കെ, നൗഷാദ് ഒളമതില്‍, മുജീബ് പി.പി, സജീര്‍ കളപ്പാടന്‍, കെ നവാഫ്, നിസാമുദ്ധീന്‍ പി.പി, ലത്തീഫ് പറമ്പന്‍, ജാഫര്‍ താണിക്കല്‍, അഖില്‍ കുമാര്‍ കെ, ഇര്‍ഷാദ് ഒറ്റത്തറ, ജസീല്‍ പറമ്പന്‍ തുടങ്ങിയവര്‍ നേത്ര്വതം നല്കി.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]