ഖബറുകളുടെ തോഴന്‍ മുഹമ്മദ് യാത്രയായി

ഖബറുകളുടെ തോഴന്‍ മുഹമ്മദ് യാത്രയായി

 

വടക്കാങ്ങരയിലെ ഏറ്റവും മുതിര്‍ന്ന പൗരനും മക്കരപ്പറമ്പ് പഞ്ചായത്തിലെ മുഴുവന്‍ (വടക്കാങ്ങര, കാളാവ്, കാച്ചിനിക്കാട്, മക്കരപ്പറമ്പ് മഹല്ലത്തുകളും തൊട്ടടുത്ത വെള്ളിലയും) ഖബര്‍ കുഴി വെട്ടുകാരനും അന്ത്യകര്‍മ്മ ത്വരിതനുമായിരുന്ന അറക്കല്‍ മുഹമ്മദ് ( 100 ) നിര്യാതനായി.

വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ വിശ്രമത്തിലായിരുന്നെങ്കിലും വര്‍ഷങ്ങളായി താന്‍ ചെയ്ത തൊഴില്‍ മാഹാത്മ്യം അയവിറക്കി അവസാനകാലത്ത് പോലും ഖബര്‍ കുഴിക്കുന്നിടത്ത് വന്നിരുന്ന് നിര്‍ദ്ദേശം നല്‍കുക പതിവായിരുന്നു.
ശാരീരിക അവശത കാരണം വര്‍ഷങ്ങളായി തന്റെ പുത്രന്‍ അബ്ദുല്‍ കരീമാണ് കുഴിവെട്ട് ജോലി എടുത്തിരുന്നത്.
മരംകയറ്റ തൊഴിലാളിയായിരുന്ന കരീം മരം കയറ്റം നിര്‍ത്തി ഖബര്‍ കുഴി തൊഴില്‍ മാത്രമാണിപ്പോള്‍ ചെയ്ത് വരുന്നത്.
വടക്കാങ്ങര പഴയ ജുമ അത്ത് പള്ളി മഖ്ബറയിലെ കുഴിവെട്ടുകാരനായിരുന്ന മുഹമ്മദ് കാക്കയെയാണ് മറ്റു മഹല്ലുകളും ആശ്രയിച്ചിരുന്നത്. വടക്കാങ്ങരയും മക്കരപ്പറമ്പ് അങ്ങാടിയിലും നീളന്‍കാല്‍ കുടയുമേന്തി മിക്ക ദിവസങ്ങളിലും നില്‍ക്കുന്ന മുഹമ്മദ് കാക്ക ഒരു വിസ്മയമായിരുന്നു.

നാട്ടില്‍ കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുന്ന ഒരു മഹനീയ തൊഴിലിനെ ഏറ്റടുക്കാന്‍ വിമുഖത കാട്ടുന്ന കാലത്ത് മുഹമ്മദ് കാക്കാന്റെ സേവനങ്ങള്‍ വിലമതിക്കാത്തതാണ്. ജീവിച്ചിരിക്കുന്ന കാലത്ത് നമ്മള്‍ വിസ്മരിച്ച് പോയ അദ്ദേഹത്തിന്റെ പുണ്യ തൊഴില്‍ മനുഷ്യ ജന്മത്തിലെ ഏവരുടെയും അന്ത്യനിദ്രക്ക് ഒഴിച്ച് കൂടാത്തതുമാണ്.

ഒരു ജനതയുടെ അഭിവാജ്യഘടകമായ ഖബര്‍ വെട്ടു തൊഴിലും ബാര്‍ബര്‍ തൊഴിലും എടുക്കുന്ന വിഭാഗത്തെ സമൂഹത്തില്‍ രണ്ടാം തരം പൗരന്മായി കരുതുന്ന പ്രവണത ഉദ്മൂലനം ചെയ്യേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്.
മരം കയറ്റ തൊഴിലും തച്ചുപണി തൊഴിലും ഭവനനിര്‍മ്മാണ തൊഴിലും പോലെയുള്ള വിദഗ്ദ തൊഴില്‍ കണക്കില്‍ ഉള്‍പ്പെടുത്തി അവരെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്കുയര്‍ത്തി കൊണ്ട് വരേണ്ട ചുമതല ആധുനിക സമൂഹത്തിന്റേതാണ്.
കൂടാതെ ഖബര്‍ കുഴിയും മറ്റു മരണാനന്തര കര്‍മ്മങ്ങള്‍ക്കുമൊക്ക സന്നദ്ധ സേനാനികളായി ഏറ്റെടുക്കാന്‍ യുവതലമുറ മുന്നോട്ട് വരേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു.

ഭാര്യ പരേതയായ പാത്തു, പാത്തുട്ടി. മക്കള്‍ ആയിശ, മൈമൂന, അബ്ദുല്‍ കരീം, പാത്തുമ്മ, ഉണ്ണീന്‍ മുസ്ല്യാര്‍, നബീസ, മൊയ്തീന്‍ കുട്ടി (ജിദ്ദ), ഉമ്മു ആയിശ, മമ്മു മുസ്ല്യാര്‍ (ബുറൈദ ), അഹമ്മദ് കുട്ടി (ജിദ്ദ), ഉമ്മുഹബീബ, അബു നൗഫല്‍.

മരുമക്കള്‍ മുഹമ്മദ് (വഴിക്കടവ്), പരേതനായ കുഞ്ഞയമ്മു ( മങ്കട കൂട്ടില്‍), മൈമൂന, പാത്തുമ്മ, ആയിഷ, സലീന, അബ്ദു (എടത്തനാട്ടുകര), സലീന,ബാപ്പു (കാളാവ്), ജസീന. ഐ എന്‍ സി.പ്രവര്‍ത്തകരായ മുഹമ്മദ്, ഫൈസല്‍ എന്നവര്‍ പൗത്രന്‍മാരാണ്.

ജീവിതകാലം മുഴുവന്‍ ഖബര്‍ കുഴിച്ച് താന്‍ കുഴിച്ച് വെച്ച ഖബറിലേക്ക് തന്നെ യാത്ര ഒടുവില്‍ യാത്രയായി

 

Sharing is caring!