മലപ്പുറത്ത് ജനസംഖ്യ വര്‍ധിക്കാന്‍ കാരണം ഗൂഡാലോചനയെന്ന് കേന്ദ്രമന്ത്രി

മലപ്പുറത്ത് ജനസംഖ്യ വര്‍ധിക്കാന്‍ കാരണം ഗൂഡാലോചനയെന്ന് കേന്ദ്രമന്ത്രി

 

കൊച്ചി: കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കി മാറ്റാന്‍ മലപ്പുറം കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനരക്ഷായാത്രയ്ക്ക്‌ എറണാകുളത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി കേരളത്തെയും മലപ്പുറത്തെയും അപമാനിച്ചത്. മലപ്പുറത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ഗൂഡാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.

മലബാര്‍ കലാപത്തെ ജിഹാദ് എന്ന് വിശേഷിപ്പിച്ച മന്ത്രി 1921ലെ ജിഹാദിന്റെ 100ാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചന കേരളത്തില്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു. ഐ.എസിന്റെ തന്ത്രമായ ലവ് ജിഹാദ് സംസ്ഥാനത്തിന് ഭീഷണിയായണെന്നും മഹാന്മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്മാരുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമതാണ്. ത്രിപുര ഒന്നാമതും. മധ്യപ്രദേശ് 20 ശതമാനം കാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ കേരളത്തിന്റെ വളര്‍ച്ച 1.4 ശതമാനം മാത്രമാണ്. കേരളത്തിലെ ജനാധിപത്യം ഏകാധിപതിയായ ‘കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണെന്നും അദ്ദേഹം ആരോപിച്ചു.

 

 

 

Sharing is caring!