കോട്ടപ്പടി മാര്‍ക്കറ്റ് അത്യാധുനിക രീതിയിലേക്ക്

മലപ്പുറം : മലപ്പുറം കോട്ടപ്പടിയിലെ മാര്‍ക്കറ്റ് പൊളിച്ച് ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് പികെ കുഞ്ഞാലിക്കുട്ടി എംപി പ്രകാശനം ചെയ്തു. നഗരസഭയ്ക്ക് വേണ്ടി ലെന്‍സ്‌ഫെഡാണ് പ്രൊജക്ട് തയ്യാറാക്കിയിട്ടുള്ളത്. പ്രൊജ്കറ്റ് നഗരസഭാ ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീല ലെന്‍സ്‌ഫെഡ് ഏരിയാ പ്രസിഡന്റ് കെ നൗഷാദ് കൈമാറി. പ്രൊജക്റ്റിന് നഗരസഭൗ കൗണ്‍സിലിന്റെയും സര്‍ക്കാരിന്റെയും അംഗീകാരം ലഭ്യമായാല്‍ നിര്‍മാണം തുടങ്ങുമെന്ന് ചെയര്‍പേഴ്‌സന്‍ പറഞ്ഞു.
അത്യാധുനിക രീതിയലാണ് പുതിയ മാര്‍ക്ക് നിര്‍മിക്കുന്നത്. കെട്ടിടത്തില്‍ ബേസ്‌മെന്റ് ഫ്‌ളോറില്‍ 25000 സ്‌ക്വയര്‍ ഫീറ്റില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള വിശാലമായ സൗകര്യവും ശുചീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബാക്കി വരുന്ന മൂന്ന് നിലയില്‍ ആധുനിക സംവിധാനത്തിലുള്ള 32 ചെറിയ മീന്‍മാര്‍ക്കറ്റും ഇറച്ചി മാര്‍ക്കറ്റും ബാക്കി 26 വലിയ പീടിക മുറികളും ഒരുക്കിയിട്ടുണ്ട്.
ഓരോ ഫ്‌ളോറിനും 15000 സ്‌ക്വയര്‍ ഫീറ്റ് വീതവും ഏറ്റവും മുകളില്‍ റൂഫ് ഗാര്‍ഡനും, ഹെല്‍ത്ത് ക്ലബ്ബ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മുകളിലേക്ക് കയറാന്‍ ആധുനിക രീതിയിലുള്ള ലിഫ്റ്റ് സംവിധാനങ്ങളും വിശാലമായ വരാന്തകളും ആണ് പദ്ധതിയിലുള്ളത്. നിര്‍മാണത്തിന് ഏകദേശം 11 കോടി 75 ലക്ഷം രൂപയോളം ചെലവ് വരും.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]