30,000 രൂപയുമായി കോട്ടക്കലില്‍ അഞ്ചംഗ മോഷണസംഘം പിടിയില്‍

30,000 രൂപയുമായി  കോട്ടക്കലില്‍ അഞ്ചംഗ  മോഷണസംഘം പിടിയില്‍

കോട്ടയ്ക്കലില്‍ അഞ്ചംഗ മോഷണ സംഘത്തെ പിടികൂടി. മലപ്പുറം നെച്ചിക്കുന്നതു വീട്ടില്‍ വേണുഗാനന്‍ (45), പാലച്ചിറ മാട് ചെമ്പൈയില്‍ ഇബ്രാഹീം കുട്ടി(36) , തിരൂര്‍ ബി.പി.അങ്ങാടി കാവുങ്ങല്‍ പറമ്പില്‍ ശമീര്‍ (36) , തിരുന്നാവായ കെടക്കല്ല് പറമ്പില്‍ വീട്ടില്‍ താജുദ്ദീന്‍ (34), താനൂര്‍ അരയന്റെ പുരക്കല്‍ ആബിദ്’ (29) എന്നിവരെയാണ് കോട്ടക്കല്‍ പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 2 മണിക്ക് കോട്ടക്കല്‍ എസ്.ബി.ഐ പരിസരത്തു വെച്ചു സംശയാസ്പദമായി കണ്ട ഇവരെ പോലീസ് പിടികൂടുകയായരുന്നു. ഇവരില്‍ നിന്നും കമ്പിപ്പാരയും 30,000 തൂയും പോലീസ് കണ്ടെടുത്തു. മോഷണ കേസില്‍ പ്രതികളായ ഇവര്‍ ഒരു മാസം മുമ്പ് ജാമ്യത്തിലറങ്ങയ വരാണ്.

 

Sharing is caring!