വാഫി വഫിയ്യ കലോത്സവത്തിന് നാളെ തുടക്കം, പി.ജി കാമ്പസ് ഉദ്ഘാടനം 15ന്

വാഫി  വഫിയ്യ  കലോത്സവത്തിന്  നാളെ തുടക്കം, പി.ജി കാമ്പസ് ഉദ്ഘാടനം 15ന്

മലപ്പുറം: പത്താമത് സംസ്ഥാന വാഫി, വഫിയ്യ കലോത്സവത്തിന് കാളികാവില്‍ നാളെ(13/10/2017) തുടക്കം. കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി) യോട് അഫ്‌ലിയേറ്റ് ചെയ്യപ്പെട്ട 69 മത ഭൗതിക സമന്വയ സ്ഥാപനങ്ങളുടെ വിദ്യാര്‍ത്ഥി യൂണിയനാണ്(ഡബ്ലിയു.എസ്.എഫ്) 13,14,15,17 തീയ്യതികളില്‍ നടക്കുന്ന കലാ മാമാങ്കം സങ്കടിപ്പിക്കുന്നത്.

ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന ജീറാന്‍ അസംബ്ലി സി.ഐ.സി ഫൈനാന്‍സ് സമിതി ഡയറക്ടര്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും. റഹ്മതുല്ല ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും.

നാലായിരത്തിലധികം പ്രതിഭകള്‍ അണിനിരക്കുന്ന കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 14 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. വിവിധ സോണല്‍ മത്സരങ്ങളില്‍ യോഗ്യത തെളിയിച്ച പ്രതിഭകളാണ് 144 ഇനങ്ങളിലായി നാലു ഭാഷകളില്‍ മാറ്റുരക്കുന്നത്.

15ന് രാവിലെ 8.30ന് 45 കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന ‘ക്യൂ ഫോര്‍ ടുമാറോ’ നടക്കും. പത്തുമണിക്ക് അര്‍ഹാം അസംബ്ലി അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് മലിന ജല സംസ്‌കരണം എന്ന വിഷയത്തില്‍ കര്‍മശാസ്ത്ര സെമിനാര്‍ നടക്കും, 4.30 ന് ഫൗണ്ടേഴ്‌സ് മീറ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് വാഫി കാമ്പസ് സമര്‍പ്പണം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇന്റര്‍ നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. ജഅ്ഫര്‍ അബ്ദു സലാം ഉദ്ഘാടനം ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ആധ്യക്ഷനാവും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്യും. 17ന് നടക്കുന്ന വഫിയ്യ കലോത്സവം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന ഉദ്ഘാടനം ചെയ്യും. ഖത്തര്‍ യൂണിവേഴ്‌സിറ്റി അസോ. പ്രഫസര്‍ ഡോ. ലത്വീഫ നഈമി വിശിഷ്ടാതിഥിയാകും. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഐ ആര്‍ ഡി പി അഫ്‌ലിയേറ്റഡ് ഫാക്കല്‍റ്റി ഡോ. വര്‍ഷ ബശീര്‍ മുഖ്യഭാഷണം നിര്‍വ്വഹിക്കും. സമാപന ചടങ്ങില്‍ ആമിന ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും ഫാത്വിമ ബാപ്പു ഹാജി ട്രോഫികള്‍ വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ പ്രൊഫസര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍,

വി.പി സൈത് മുഹമ്മദ് നിസാമി, അലി ഫൈസി തൂത, ഇബ്രാഹീം ഫൈസി റിപ്പണ്‍, മുഹമ്മദ് സാലിം പങ്കെടുത്തു.

Sharing is caring!