വോട്ടെണ്ണല്‍ 15ന് രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 15ന് രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂം നിരീക്ഷകന് അമിത് ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിദ്ധ്യത്തില്‍ തുറക്കും.
നിലവില്‍ കേന്ദ്രസേനയാണു വോട്ടിംഗ്മെഷീനുകള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിന് കാവലായി നില്‍ക്കുന്നത്. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും.
വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നില്‍ മൂന്ന് വീതം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിന് നിയോഗിക്കും. ഒരു സൂപ്പര്‍വൈസര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക.
42 പേര്‍ക്ക് പുറമെ 20 റിസര്‍വ് ഉദ്യോഗസ്ഥന്മാരെയും ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. അനുവദിക്കുന്ന ടേബിളുകള്‍ സംബന്ധിച്ച റാന്റമൈസേഷന് ഒക്ടോബര്‍ 14ന് നടക്കും. ഇവര്‍ക്കുള്ള പരിശീലനം ഇന്ന് (ഒക്ടോബര്‍ 13) രാവിലെ 10.30ന് കലക്ട്രേറ്റ് സമ്മേളന ഹാളില്‍ നടക്കും.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]