അമിട്ട് പൊട്ടിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം

കൊണ്ടോട്ടി: രാജ്യത്ത് ബി.ജെ.പി.ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് പതിനാറായിരം കോടി രൂപയുടെ വരുമാന വര്‍ദ്ധനവ് ഉണ്ടായത് വന്‍ അഴിമതിയാണ്,ഇത് അന്വേഷിക്കണം എന്നും, പ്രധാനമന്ത്രി മൗനം വെടിയണം എന്നും, എന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമിട്ട് പൊട്ടിക്കല്‍ പ്രതിഷേധം നടന്നു,
ബി.ജെ.പി.ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കോലത്തില്‍ അമിട്ടുകള്‍ മാലയായ് അണിയിച്ചു കൊണ്ട് ടൗണില്‍ പ്രകടനം നടത്തിയതിന് ശേഷം ബസ്റ്റാന്റിന് മുന്നില്‍ വെച്ച് തീക്കൊടുക്കുകയായിരുന്നു, പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു, സി.എം.ബ്രിജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു, ജൈസല്‍ എളമരം, പി.നിധീഷ്, ജലീല്‍ ആലുങ്ങല്‍, അഷ്‌റഫ് പറക്കുത്ത്, പി.പി.റഹ്മത്തുള്ള, ലത്തീഫ് കുട്ടാ ലുങ്ങല്‍, ഹിഷാം തെറ്റന്‍, അന്‍വര്‍ അരൂര്, കെ.വി.ഹുസൈന്‍, ഫസല്‍ അല്ലിപ്ര,ഷമീര്‍ വാഴയൂര്‍, സതീഷ് പുളിക്കല്‍, എന്‍.വി. ബൈജു, സി.എ ഫൈറൂസ്, ഷഫീല്‍ പടിക്കല്‍ പങ്കെടുത്തു
RECENT NEWS

വാര്‍ത്തകള്‍ ചോര്‍ത്തപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നത് വിവരാവകാശ നിയമത്തിന്റെ ബലഹീനതകള്‍: വിമല്‍ കോട്ടക്കല്‍
മലപ്പുറം :വിവരാവകാശം നേടിയെടുക്കുന്നതിലുണ്ടാവുന്ന കാല വിളംബംമാണ് വാര്‍ത്ത ചോര്‍ത്തല്‍ പോലുള്ള അനഭിലഷണീയ പ്രവണതകള്‍ക്ക് വഴി വെക്കുന്നത് എന്ന് മലപ്പുറം പ്രസ്ക്ലബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍ അഭിപ്രായപ്പെട്ടു. എ ഐ. പി. സി മലപ്പുറം ചാപ്റ്റര്‍ [...]