വേങ്ങരയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് 71.99

വേങ്ങരയില്‍ ചരിത്രത്തിലെ  ഏറ്റവും വലിയ പോളിംഗ് 71.99

വേങ്ങരയില്‍ കനത്ത പോളിംഗ്, 71.99ശതമാനം പോളിംഗാണു ഇത്തവണ വേങ്ങരയിലുണ്ടായത്. വേങ്ങര മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗാണിത്.

2016നിയമസഭാ തെരഞ്ഞെടുപ്പിലെ റെക്കോഡ് പോളിംഗായ 70.77ശതമാനം പോളിംഗാണ് ഇത്തവണ മറികടന്നത്. ആകെയുള്ള 1,70,009 വോട്ടര്‍മാരില്‍ 122376പേര്‍വോട്ട് ചെയ്തു. 87,750പുരുഷന്‍മാരില്‍ 56516പേരും 82,259 സ്ത്രീകളില്‍ 65863 സ്ത്രീകളുമാണ് വോട്ട്‌ചെയ്തത്. കുടുതല്‍പോള്‍ചെയ്തതില്‍ കൂടുതല്‍ സ്ത്രീകളാണ്.

കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 67.76,
2011നിയമസഭാ തെരഞ്ഞെടുപ്പില്‍ 68.97, 2011ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 65.25ശതമാനവുമായിരുന്നു പോളിംഗ്. 2011ലാണു വേങ്ങര നിയമസഭാ മണ്ഡലം നിലവില്‍ വന്നത്.

Sharing is caring!