അര്‍ജന്റീനക്ക് യോഗ്യത; ആവേശത്തില്‍ മലപ്പുറം

മലപ്പുറം: നിര്‍ണായക മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്കില്‍ അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത. അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശന വാര്‍ത്ത ആവേശത്തോടെയാണ് ജില്ലയിലെ ഫുട്‌ബോള്‍ പ്രേമികള്‍ സ്വീകരിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ കളി കണ്ടതിന് ശേഷമാണ് ആരാധകര്‍ ബൂത്തിലെത്തിയത്. കളി കാണാനായി രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് അര്‍ജന്റീന തിരിച്ചടിച്ച് ലീഡും ജയവും ഒപ്പം ലോകകപ്പ് യോഗ്യതയും കൈപ്പിടിയിലൊതുക്കിയത്. 12, 20, 62 മിനുട്ടുകളിലാണ് മെസി ഗോള്‍ നേടിയത്. ദക്ഷിണഅമേരിക്കന്‍ ഗ്രൂപ്പില്‍ 28 പോയിന്റുമായി മൂന്നാമന്‍മാരായാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. 41 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. 31 പോയിന്റ് നേടിയ ഉറുഗ്വായ് ആണ് രണ്ടാം സ്ഥാനത്ത്. ബ്രസീല്‍, ഉറുഗ്വായ്, അര്‍ജന്റീന, കൊളംബിയ ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടിയത്. അഞ്ചാം സ്ഥാനത്ത് എത്തിയ പെറുവിന് ഓഷ്യാന ഗ്രൂപ്പില്‍നിന്നുള്ള ന്യൂസിലാന്‍ഡുമായി പ്ലേ ഓഫ് ജയിക്കാനായാല്‍ ലോകകപ്പിന് പോകാം. അതേ സമയം ലാറ്റിനമേരിക്കന്‍ ചാംപ്യന്‍മാരായ ചിലി യോഗ്യത നേടാനാവതെ പുറത്തായി. പെറുവിനൊപ്പം 26 പോയന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നാക്കം പോയതാണ് യോഗ്യത നേടാനാവാതിരുന്നത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *