യുവതിക്കെതിരെ അശ്ലീല പ്രചാരണം യൂത്ത്ലീഗ് പ്രവര്ത്തകന് പിടിയില്
നവമാധ്യമങ്ങളിലൂടെ യുവതിക്കെതിരെ അശ്ലീല പ്രചാരണം മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് പിടിയില്. ഒട്ടുംപുറം സ്വദേശി റിയാസാണ് താനൂര് പൊലീസ് പിടിയിലായത്. കോര്മ്മന് കടപ്പുറം സ്വദേശിനി ല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില് നവമാധ്യമങ്ങളില് ഇയാള് പ്രതികരിച്ചരിക്കുകയായിരുന്നു. ഇതേത്തുടര്ന്നാണ് താനൂര് സിഐക്ക് പരാതി നല്കിയത്. മുമ്പും ഈ യുവതി സോഷ്യല് മീഡിയ ആക്രമണത്തില് വിധേയയായിട്ടുണ്ടെന്നു പരാതി. മുഖ്യമന്ത്രി പിണറായി വിജയന് താനൂരില് എത്തിയ വേളയില് മുഖ്യമന്ത്രിക്ക് ഹസ്തദാനം നല്കിയത് വളരെ മോശമായ രീതിയിലായിരുന്നു ലീഗ് പ്രവര്ത്തകര് പ്രചരിപ്പിച്ചത്. വി അബ്ദുറഹ്മാന് എംഎല്എയുമായി ചേര്ത്തും അശ്ലീല പ്രചാരണം നടത്തി. മാത്രമല്ല ചാപ്പപ്പടിയില് വച്ച് പലതവണ ലീഗ് പ്രവര്ത്തകര് യുവതിയുടെ ്കൂട്ടര് തടഞ്ഞു നിര്ത്തി അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
പലതവണ പരാതി നല്കിയെങ്കിലും ഫലം ഇല്ലായിരുന്നു. എന്നാല് നവമാധ്യമത്തിലൂടെ മ്ലേച്ഛമായ രീതിയില് റാഷിദയെ അപമാനിച്ചതിനെ തുടര്ന്ന് സ്ത്രീകളെ സമൂഹത്തിനു മുന്നില് മോശമായി ചിത്രീകരിച്ചുവെന്ന ഐപിസി 354/എ4 ആക്ട് പ്രകാരമാണ് ഇയാളെ പിടികൂടിയത്.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]