അബഹയില്‍ വാഹനാപകടത്തില്‍ വടക്കാങ്ങര സ്വദേശിനി മരിച്ചു
സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ അബഹയില്‍ യുവതിയായ മലയാളി വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. വടക്കാങ്ങര തടുത്തിലകുണ്ട് മേലേടത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ തിരൂര്‍ക്കാട് ചോലക്കാട്ടു തൊടിജല്സീന (24) ആണ് മരിച്ചത്. ഭര്‍ത്താവും മക്കളുമൊന്നിച്ച് ഉംറ നിര്‍വഹിച്ച് തിരിച്ച് വരുന്നവഴി ഇന്നലെ (തിങ്കള്‍) രാത്രി അബഹ ദര്‍ബ് റോഡ് ചുരത്തില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ തെറ്റായ ദിശയില്‍ വന്ന സൗദിസ്വദേശി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. സംഭവത്തില്‍ സ്വേദേശി പൗരനും ജല്‍സീനയും മരിച്ചു. ഗുരുതരമായ മരിക്കേറ്റ ഭര്‍ത്താവ് മുഹമ്മദ് റാഫി അബഹ െ്രെപവറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷമീറും റാഫിയുടെ മക്കളായ ഖദീജ റന (4), ഫഹദ് (3) എന്നിവര്‍ പരിക്കുകള്‍ ഒന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
നാട്ടില്‍ പോകുന്നതിന്റെ മുന്നോടിയായി ഉംറ നിര്‍വഹിച്ച് ശേഷംനാട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വരികയായിരുന്നു. ഇവര്‍. 14 വര്‍ഷമായി അബഹ യമനിയയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് റാഫി. അഞ്ച് വര്‍ഷമായി ജല്സീന ഭര്‍ത്താവുമൊന്നിച്ച് അബഹയില്‍ ആയിരുന്നു താമസം. ഒരു വര്‍ഷം മുന്‍പാണ് അവസാനമായി ഇവര്‍ നാട്ടില്‍ പോയി വന്നത്. തിരൂര്‍ക്കാട് ചോലക്കാട്ട് തൊടി അബൂബക്കര്‍ ആണ് മരിച്ച ജല്സീനയുടെ പിതാവ്, മാതാവ്: മേലേ വിളക്കത്തില്‍ റംല.(വടക്കാങ്ങര) സഹോദരി: ജിഷാന, മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും മാറ്റ് സഹായങ്ങള്‍ക്കുമായി ബന്ധുക്കളും നാട്ടുക്കാരുമായസുഹൃത്തുക്കളും അമ്പ ഹയിലുണ്ട്
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]