ഇടതും വലതും പണമൊഴുക്കി വോട്ടര്‍മാരെ വിലക്കെടുക്കുന്നു: ബി.ജെ.പി
വേങ്ങരയില്‍ പണമൊഴുക്കി വോട്ടര്‍മാരെ വിലക്കെടുക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്ന് ബി.ജെ.പി മലപ്പുറം ജില്ലാ കമ്മിറ്റി.
ഇതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് 79 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചതിലൂടെ വെളിവാകുന്നത്. ഇതിന്റെ എത്രയോ ഇരട്ടി പണം വേങ്ങരയില്‍ എത്തിയതായി സംശയിക്കണം.
ഈ ചതിയില്‍പ്പെടാതിരിക്കാന്‍ വോട്ടര്‍മാര്‍ കരുതിയിരിക്കണമെന്നും ജനാധിപത്യത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ട് ആത്മാഭിമാനത്തോടെ വോട്ടു രേഖപ്പെടുത്തണമെന്നും ബി.ജെ.പി മലപ്പുറം ജില്ലാകമ്മറ്റി അഭ്യര്‍ത്ഥിച്ചു. ജില്ലാപ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




