ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എ വിജയരാഘവന്‍

ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എ വിജയരാഘവന്‍

മലപ്പുുറം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന സി പി എം നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന അഭിപ്രായം ഇപ്പോഴുമുണ്ടോയെന്ന ചോദ്യത്തിന് സി പി എം നിലപാട് മാറ്റിയിട്ടില്ലെന്നും എന്താണ് അതില്‍ സംശയമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റിപ്പുറത്തു നിന്ന് കുഴല്‍പണം പിടിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണെന്നും അണികള്‍ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. പണം കൊടുത്ത് എല്ലാ വോട്ടര്‍മാരെയും സ്വാധീനിക്കാനല്ലെങ്കിലും ലീഗ് അണികളുടെ വോട്ട് ചോരരുതെന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് അതിന് ശ്രമിക്കുന്നതെന്ന് എ വിജയരാഘവന്‍ ആരോപിച്ചു.

മുസ്ലിം ലീഗിന്റെ വളര്‍ച്ചയുടെ കാലമല്ല, ഇത് പിന്നോട്ടുള്ള സഞ്ചാരത്തിന്റെ കാലമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നല്ല ഭയത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് കുറ്റിപ്പുറത്തടക്കം മുസ്ലിം ലീഗ് പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!