കുഴല്‍പണവുമായി പിടികൂടിയത് ലീഗ് നേതാക്കളെയെന്ന് സി പി എം

മലപ്പുറം: കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ നിന്ന് 79 ലക്ഷം രൂപ കുഴല്‍പണം പിടിച്ച കേസില്‍ അറസ്റ്റിലായവര്‍ മുസ്ലിം ലീഗിന്റെ വേങ്ങര മണ്ഡലത്തിലെ നേതാക്കളെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍. ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സി പി എം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ് ടി യുവിന്റെ നേതാവും ഊരകം സ്വദേശിയുമായ അബ്ദു റഹ്മാന്‍, പുറത്തൂര്‍ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലെ ലീഗ് നേതാവായ സിദ്ദിഖ് പറങ്ങോടന്‍ എന്നിവരില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഇരുവരും യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുനെന്നും അദ്ദേഹം ആരോപിച്ചു. കുഴല്‍പണം കൊണ്ടുവന്ന കേസില്‍ മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കളുടെ പങ്ക് തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലീസ് കുഴല്‍പണം പിടികൂടിയത്.
RECENT NEWS

മലപ്പുറത്തെ സൈനികന് ലഡാക്കില് മരിച്ചു
26വയസ്സുകാരനായ സൈനികന് ലഡാക്കില് മരിച്ചു.മലപ്പുറം കുനിയില് കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന് കെ.ടി. നുഫൈല്(26)ആണ് മരിച്ചത്.