നൈജീരിയന്‍ താരങ്ങള്‍ക്ക് കളിക്കാനായില്ല; ഗോകുലത്തിന് അപ്രതീക്ഷിത തോല്‍വി

ഗാങ്‌ടോക് : സിക്കിം ഗോള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ അപ്രതീക്ഷിതമായെത്തിയ തിരിച്ചടിയില്‍ ഗോകുലം എഫ്‌സിക്ക് തോല്‍വി. ടീമിലെ മൂന്ന് നൈജീരിയന്‍ താരങ്ങള്‍ക്ക് കളിക്കാന്‍ കഴിയാതെ പോയതാണ് ഗോകുലത്തിന്റെ തോല്‍വിയില്‍ കലാശിച്ചത്. കൊല്‍ക്കത്ത പഥമചക്രക്കെതിരെ ഒരു ഗോൡനാണ് ടീം പരാജയപ്പെട്ടത്
നൈജീരിയ, ചൈന, ബംഗ്ലാദേശ് രാജ്യങ്ങളിലുള്ളവര്‍ക്ക് സിക്കിമില്‍ കളിക്കണമെങ്കില്‍ രണ്ട് മാസം മുമ്പ് അനുമതി വാങ്ങണം. ഗോകുലത്തിന്റെ കളിക്കാര്‍ക്ക് അനുമതി ലഭിക്കാതായതാണ് ടീമിന് തിരിച്ചടിയായത്. മുന്നേറ്റ നിര താരം അദലെജ, ഇമ്മാനുവല്‍, ഡാനിയല്‍ ബിഡേമി എന്നിവര്‍ക്കാണ് കളിക്കാന്‍ അവസരം നഷ്ടപെട്ടത്. ഇവരെ മുന്‍നിര്‍ത്തിയാണ് ടീം പരിശീലനം നടത്തിയും തന്ത്രങ്ങള്‍ മെനഞ്ഞതും.
ടീമിന്റെ മുന്‍ നിരതാരങ്ങളില്ലാതെ കളത്തിലിറങ്ങിയ ഗോകുലം ഉണര്‍ന്ന് കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയുടെ ആദ്യത്തിലായിരുന്നു എതിര്‍ ടീമിന്റ ഗോള്‍. ഐ ലീഗ് പ്രവേശനം നേടിയതിന് ശേഷമുള്ള ഗോകുലത്തിന്റെ ആദ്യ മത്സരമായിരുന്നു ഗോള്‍ഡ് കപ്പിലേത്. ലീഗില്‍ എട്ടാം സ്ഥാനത്തുള്ള ടീമാണ് കൊല്‍ക്കത്ത് പമചക്ര
RECENT NEWS

സ്വന്തംനാടായ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് എം.സ്വരാജ്
മലപ്പുറം: സ്വന്തംനാടായ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് എം.സ്വരാജ്. ബല്‍റാമിനെതിരെയും സ്വന്തംനാട്ടിലേക്കും മത്സരിക്കാനില്ലെന്ന നിലപാടിലാണ് സി.പി.എം യുവ നേതാവ്. തൃപ്പൂണിത്തുറ എം.എല്‍.എയായ എം. സ്വരാജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തംനാടായ [...]