പോപുലര്‍ ഫ്രണ്ടിനെ മാത്രമല്ല എസ്ഡിപിഐയും നിരോധിക്കണം – സുഹറ മമ്പാട്

മലപ്പുറം: പോപുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിരോധനം മതേതര മനസ്സുകള്‍ക്ക് സന്തോഷം പകരുന്നതാണെന്ന് വനിതാ ലീഗ് നേതാവും മലപ്പുറം ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന സുഹറ മമ്പാട്. മുമ്പ് പലതവണ പേര് മാറ്റിയാണ് നിരോധനത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുള്ളതെന്നും ഇത്തവണ അത്തരം പൊടിക്കൈകള്‍ കാണിക്കാന്‍ അവസരം നല്‍കരുതെന്നും സുഹറ മമ്പാട് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോപുലര്‍ ഫ്രണ്ടിനൊപ്പം എസ്ഡിപിഐ, വുമണ്‍സ് ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട്, ഇമാംസ് കൗണ്‍സില്‍ തുടങ്ങിയവയും നിരോധനത്തിന്രെ പരിധിയില്‍ കൊണ്ട് വരണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ എന്‍ഡിഎഫ് നിയന്ത്രണത്തിലുള്ള ഗ്രൂപ്പുകളും പേജുകളും ഉന്മൂലനം ചെയ്യണമെന്നും പോസ്റ്റില്‍ പറയുന്നു. നിരോധനത്തിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്താണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
#PFI പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. മതേതര മനസ്സുകളെ സംബന്ധിച്ച് ഈ വാര്‍ത്ത തീര്‍ച്ചയായും സന്തോഷകരമാണു. ഇതിനു മുന്‍പും പലപ്പോഴും നിരോധനത്തിന്റെ വക്കില്‍ നിന്ന് പേരുമാറ്റിയാണു ഇക്കൂട്ടര്‍ രക്ഷപ്പെട്ടിട്ടുള്ളത്. അങ്ങിനെയാണു #NDF എന്ന സംഘടന #PFI ആയിമാറിയത്.
ഇക്കുറി അത്തരത്തിലുള്ള പൊടിക്കൈകള്‍ കാണിച്ച് രക്ഷപ്പെടാനുള്ള അവസരം അധികാരികള്‍ ഒരുക്കരുത്. ജോസഫ് മാഷിന്റെ കൈവെട്ടിയ കേസുമുതല്‍ അവസാനം നടന്ന തിരൂരിലെ കൊലപാതകം വരെ കേരളത്തിലെ ഒട്ടേറെ കേസുകളില്‍ ഇവരുടെ പങ്ക് വ്യക്തമായിട്ടുള്ള സാഹചര്യത്തില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന രീതിയിലാവണം നിരോധനം.
കൂട്ടത്തില്‍; സോഷ്യല്‍ മീഡിയയില്‍ #NDF നിയന്ത്രണത്തിലുള്ള വര്‍ഗ്ഗീയ ചിന്തവളര്‍ത്തുന്ന ചില ഗ്രൂപ്പുകളും പേജുകളും ഉന്മൂലനം ചെയ്യണം. സംഘടനയുടെ പേരിലല്ലാതെ റൈറ്റ് തിങ്കേഴ്സ് #Right_thinkers പോലുള്ള പേരുകളിലാണു ഇവ പലതും പ്രവര്‍ത്തിക്കുന്നത്. #PFI ക്ക് കീഴിലുള്ള രാഷ്ട്രീയ പാര്‍ട്ടിയായ #SDPI വനിതാ സംഘടന വുമണ്‍സ് ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ഇമാംസ് കൗണ്‍സില്‍ തുടങ്ങിയവയൊക്കെ നിരോധനത്തിന്റെ പരിതിയില്‍ വരണം.
അത്തരത്തില്‍ പഴുതടച്ചുള്ള സമ്പൂര്‍ണ്ണ നിരോധനത്തിനു എല്ലാ പിന്തുണയും അറിയിക്കുന്നു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]