ഇപ്രാവശ്യം എല്‍.ഡി.എഫിനുമില്ല; മന:സാക്ഷി വോട്ട് ചെയ്യുമെന്ന് പി.ഡി.പി

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മന:സാക്ഷി വോട്ട് ചെയ്യുമെന്നു പി.ഡി.പി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തീരുമാനത്തിന് പാര്‍ട്ടി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി അനുമതി നല്‍കിയതായും ഇവര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗൗരവമായ രാഷ്ര്ടീയ പ്രാധാന്യമില്ല. ഇക്കാരണത്താലാണു പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. രാജ്യം ഫാസിസ്റ്റ് ഭീഷണി നേരിടുകയാണ്. ഇതിനെതിരെ ദേശീയ അടിസ്ഥാനത്തില്‍ ശക്തമായി നിലകൊള്ളുന്നതാരാണെന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയാം. അബ്ദുനാസര്‍ മഅ്ദനിയുടെ നീതി നിഷേധത്തിന്റെ കാര്യത്തില്‍ നാളിതുവരെ സ്ഥാനാര്‍ഥിയുടെയും പാര്‍ട്ടിയുടെയും സമീപനവും മുന്‍ നിര്‍ത്തിയാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ട്.
പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, നൗഷാദ് തിക്കൊടി, സംസ്ഥാന സെക്രട്ടറിമാരായ യൂസഫ് പാന്ത്ര, വേലായുധന് വെന്നിയൂര്‍ ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് ചേക്കു പാലാണി തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]