വേങ്ങരയില്‍ കലാശം കൊട്ടിക്കയറി
വേങ്ങര: മണ്ഡലമാകെ ഇളക്കിമറിച്ച പ്രചാരണ കോലാഹലങ്ങള്‍ക്കും സമാപനം. ഇനി ബൂത്തില്‍ കാണാം. റാലി, പൊതുസമ്മേളനങ്ങള്‍, കുടുംബ യോഗങ്ങള്‍ എന്നിവകള്‍ക്കും ശേഷം ഇന്നലെ
വേങ്ങരയിലെ വിവിധ ഭാഗങ്ങളില്‍ കൊട്ടിക്കലാശം നടന്നു.
ഓരോ പഞ്ചായത്തിലും വിവിധ മുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വിവിധ പഞ്ചായത്തുകളില്‍ നടത്താനാണ് പോലീസ് നിര്‍ദ്ദേശിച്ചത്. വേങ്ങര പഞ്ചായത്ത് ചിനക്കലിലും, കണ്ണമംഗലം അച്ചനമ്പലത്തും, പറപ്പൂര് പഞ്ചായത്ത് പാലാണിയിലും, എ.ആര്.നഗര്‍. കുന്നുംപുറത്തും ഊരകം വെങ്കുളത്തുമാണ്. കൊട്ടിക്കലാശം നടത്തിയത്. രണ്ടു മുതല്‍ വേങ്ങരയില്‍ എല്‍.ഡി.എഫ് യു.ഡി.എഫ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിരുന്നു. ഇവരെയെല്ലാം മൂന്നാകുമ്പോഴേക്കും പോലീസ് ഇടപെട്ട് ഒഴിപ്പിക്കുകയായിരുന്നു. അതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ പോലീസിനെ കൂവി വിളിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. അതോടെ സമാപനം കാണാന്‍ ടൗണിലെത്തിയവരെയും ആടി തിമിര്‍ക്കാനെത്തിയ പ്രവര്‍ത്തകരെയും പോലീസ് വിരട്ടി ഓടിച്ചു. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ.സജി എബ്രഹാം, കരിപ്പുര്‍ എസ്.ഐ ഹരി, വേങ്ങര എസ്.ഐ കെ.അബ്ദുള്‍ ഹക്കിം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ ഒമ്പത് മുതല്‍ പി.എസ്.എം.ഒ കോളജില്‍ നടക്കും. ഉപവരണാധികാരിയുടെ നേതൃത്വത്തിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ ഒരു മണിക്കൂര്‍ നേരത്തേ വിതരണ കേന്ദ്രങ്ങളില്‍ എത്തണം. ഡ്യൂട്ടിയുള്ള പോളിങ് സേ്റ്റഷനും, പോളിങ് ടീമിനെയും കണ്ടെത്തിയതിന് ശേഷം അവര്‍ ഒന്നിച്ചെത്തിയാണ് വോട്ടിങ് യന്ത്രവും മറ്റ് പോളിങ് സാമഗ്രികളും കൈപ്പറ്റേണ്ടണ്‍ത്. 1000 തോളം പോളിങ് ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് വിഭാഗം ജോലിക്ക് നിയോഗിച്ചിട്ടുള്ളത്.
വോട്ടിങ് യന്ത്രത്തിന്റെ കണ്ട്രോള് യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വി.വി.പാറ്റ് മെഷീന്, വോട്ടേഴ്സ് രജിസ്റ്റര്‍, വോട്ടേഴ്സ് സ്ലിപ്പ്, വോട്ടര്‍ പട്ടികകള്‍, ബാലറ്റ് പേപ്പറുകള്‍ (ടെണ്‍ണ്ടര്‍ വോട്ടുകള്‍ക്ക്), മഷി, ടാഗുകള്‍, സീലുകള്‍, റബര്‍ സ്റ്റാംപ്, സ്റ്റാംപ് പാഡ്, മെറ്റല്‍ സീല്‍, പ്രിസൈഡിങ് ഓഫീസേഴ്സ് ഡയറി, ഡമ്മി ബാലറ്റ് യൂനിറ്റ്, ഐ.ഡി. കാര്‍ഡുകള്‍ തുടങ്ങിയവയും 15 തരം ഫോറങ്ങള്‍, 24 ഇനം കവറുകള്‍, ആറ് ഇനം സൂചനാ ബോര്‍ഡുകള്‍, 20 തരം സേ്റ്റഷനറികള്‍ തുടങ്ങിയവയാണ് ഓരോ പോളിങ് ബൂത്തിലേക്കും നല്‍കുക. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടണ്‍ത്.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]