കേരള കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ പ്രാസംഗികനായി കുഞ്ഞാലിക്കുട്ടി
വേങ്ങര: കേരള കോണ്‍ഗ്രസ് (എം) വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അതിഥിയായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. യു ഡി എഫിന് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ച് കുന്നുംപുറത്ത് ചേര്‍ന്ന യോഗത്തിലാണ് കുഞ്ഞാലിക്കുട്ടി എത്തിയത്.
കേരള കോണ്‍ഗ്രസിന് ഏറ്റവും ആത്മബന്ധമുള്ള നേതാവാണ് പി കെ കുഞ്ഞാലിക്കുട്ടിയെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് തോമസ് ഉണ്ണിയാടന് യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഈ ആത്മബന്ധം മൂലമാണ് കെ എം മാണി ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഈ സ്നേഹം തന്നെയാണ് വേങ്ങര മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മല്‍സരിക്കുന്ന കെ എന്‍ എ ഖാദറിന് പിന്തുണ നല്കാന് കെ എം മാണിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് നല്കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) അന്ന് നടത്തിയ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം സ്മരിച്ചു. കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് കെ എം മാണിയെന്ന് അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താണിയും, ജില്ലാ നേതാക്കളും സംബന്ധിച്ചു.
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]