വി.എസിന് ചുട്ട മറുപടിയുമായി കുഞ്ഞാലിക്കുട്ടി

വി.എസിന് ചുട്ട  മറുപടിയുമായി  കുഞ്ഞാലിക്കുട്ടി

ഒരു കാറിനും വീടിനുമായി എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാരുണ്യം കാത്തിരുന്ന നേതാവാണ് ലോക്‌സഭയിലേക്ക് തട്ടകം മാറ്റാനുള്ള തന്റെ തീരുമാനത്തെ പരിഹസിക്കുന്നതെന്നു പി കെ കുഞ്ഞാലിക്കുട്ടി. വേങ്ങര കച്ചേരിപ്പടിയില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥ പ്രതികൂലമായിട്ടും തടിച്ചു കൂടിയ ജനങ്ങള്‍ യു ഡി എഫിന്റെ ആത്മ വിശ്വാസം പാതിമടങ്ങു വര്ധിപ്പിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ വേങ്ങര വിധിയെഴുതും.

കോ ലി ബി സഖ്യമെന്ന ആരോപണം ഉന്നയിക്കുന്നതിനു മുന്‍പ് വര്‍ഗീയ കക്ഷികള്‍ക്കെതിരെ ഒന്നിക്കാന്‍ സിപിഎം തയ്യാറാണോയെന്നു വ്യക്തമാക്കണമെന്ന് പരിപാടിയില്‍ സംസാരിച്ച ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ്, സാദിഖ്അലി ശിഹാബ് തങ്ങള്‍, വി ഡി സതീശന്‍, എം ഉമ്മര്‍, കെ എം ഷാജി, വി വി പ്രകാശ്, യു എ ലത്തീഫ്, ദേവരാജന്‍, സി പി ബാവാഹാജി, സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍, ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!