വേങ്ങര എല്‍.ഡി.എഫ് അദ്ഭുതങ്ങള്‍ സൃഷ്ടിക്കും: കാനം രാജേന്ദ്രന്
മലപ്പുറം: വേങ്ങര അദ്ഭുതം സൃഷ്ടിക്കാന്‍ കാത്തിരിക്കുകയാണെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലിപ്പോള്‍ ലീഗിന്റെ സ്ഥിരം സീറ്റുകളില്ല. ഏതു സീറ്റിലും അവര്‍ തോല്‍ക്കും. മഞ്ചേരിയില്‍ മജീദും കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും തോറ്റിട്ടുണ്ട്. ഇത്തവണ വേങ്ങരയിലും ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെടും. വേങ്ങരയിലെ വോട്ടര്‍മാര്‍ ഫാഷിസവുമായി സമരസപ്പെടുന്നവരോട് ബാലറ്റിലൂടെ പകരം ചോദിക്കാന്‍ കാത്തിരിക്കുകയാണ.്മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഒരുലക്ഷം വോട്ടുകളാണ് കൂടുതല്‍ നേടിയത.്
ഇത്രയും കാലം ലീഗ് ജനപ്രതിനിധികളെ തിരഞ്ഞെടുത്തിട്ടും ഒരുവികസനവും വേങ്ങരയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹം പറഞ്ഞു. അസഹിഷ്ണുതയുടെ രാഷ്ര്ടീയംപറയുന്ന ബിജെപിയേയും സംഘപരിവാരത്തേയും എതിര്‍ത്തു തോല്പിക്കാന് ഇടതുപക്ഷ കക്ഷികള്‍ക്കേ സാധിക്കുകയുള്ളൂ. ദേശീയ മാധ്യമങ്ങളിലൂടെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ബിജെപി യാത്ര നടത്തുന്നത്. കേരളക്കാര് വര്‍ഗീയ ഫാഷിസ്റ്റുകളെ തിരിച്ചറിയും. ഇടതുഭരണം വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]