ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി

ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടിയും  നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി

കമ്യൂണിസ്റ്റുകളെക്കാള്‍ ഭേദം മോഡിയാണെന്നും അദ്ദേഹം ഭരിക്കുന്നതിനാലാണ് ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നതെന്നും വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലുള്ള നിലപാട് ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നരേന്ദ്ര മോഡിയെ കണ്ടു പഠിക്കണമെന്ന് ലീഗ് എം.എല്‍.എ കെ.എം ഷാജിയും യു.ഡി.എഫ് മന്ത്രി ഷിബു ബേബിജോണും പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഖാദറിന്റെ പ്രസംഗം. ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഇത്തരം വടികള്‍കൊടുക്കാനാണു ഖാദര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനും ലീഗിനും ബി.ജെ.പിയുടെ ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയില്ല. സി.പി.എം ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്നു പറയുന്ന കുഞ്ഞാലിക്കുട്ടി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നത് ഈ ഒത്തുകളിയുടെ ഭാഗമാണോയെന്നു വ്യക്തമാക്കണം.

Sharing is caring!