കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ ഡ്യുപ്ലിക്കേറ്റ് ലീഗിനു വേണ്ടി: വി.എസ്

കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ ഡ്യുപ്ലിക്കേറ്റ് ലീഗിനു വേണ്ടിയാണെണന്നു സംശയിക്കുന്നതായി വി.എസ് അച്ചുതാനന്ദന്. വേങ്ങര മണ്ഡലം ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്ത്ഥി പി.പി.ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം വേങ്ങര ടൗണില് ഉദ്ഘാടനം ചെയ്യുകയായിരുന്നു.വി എസ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോണ്ഗ്രസ് പി.സി.സി. അധ്യക്ഷന്മാരും മുഖ്യമന്ത്രിമാരുമടക്കം നിരവധി കോണ്ഗ്രസ് നേതാക്കള് ബി.ജെ.പിയില് ചേക്കേറിയത് ചൂണ്ടിക്കാട്ടിയാണ് ഇത് സമര്ത്ഥിച്ചത്.എസ്.എം.കൃഷ്ണ ,റീത്താ ബഹുഗുണ എന്നിവരെപ്പോലെ രമേശും ഉമ്മന് ചാണ്ടിയും എപ്പോഴാണ് കയ്യില് കാവി ചരടുകെട്ടുക എന്ന് പറയാന് കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
നോട്ടു നിരോധനവും ജി.എസ്.ടിയും അദാനിക്കും അംബാനിക്കും രാജ്യത്തെ തീറെഴുതുന്ന നിന്നു വേണ്ടിയാണ്പ്പാ നടപ്പാക്കിയത്. ഈ തിരഞ്ഞെടുപ്പ് അടിച്ചേല്പിച്ചത് ആ വിദ്വാന്റ അതിമോഹം നിമിത്തമാണ് അത് പാഴായി പോകുമെന്നും കുഞ്ഞാലിക്കുട്ടിയെ ഉദ്ദേശിച്ച് വി.എസ്.പറഞ്ഞു.ലീഗിന്റെ മറ്റൊരാളും സ്ഥാനാര്ത്ഥിയായുണ്ട്’ കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ ഡ്യുപ്ലിക്കേറ്റ് ലീഗിനു വേണ്ടിയാണോ എന്ന സംശവും അദ്ദേഹം പ്രകടിപ്പിച്ചു.ബി.ഡി.എസിനുള്ള മിസ്ഡ് കോളാണ് കണ്ണന്താനത്തിനുള്ള മന്ത്രി പദമെന്നും അദ്ദേഹം പരിഹസിച്ചു.പി.നന്ദകുമാര് അധ്യക്ഷത വഹിച്ചു.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]