ഹാജിമാര്ക്കായി നടപ്പിലാക്കിയ പരിഷ്കാരങ്ങള് പിന്വലിക്കണം: ഉമ്മന് ചാണ്ടി
കേന്ദ്ര സര്ക്കാര് ഹാജിമാര്ക്കായി നടപ്പിലാക്കിയ പരിഷ്കാരങ്ങള് പിന്വലിക്കണം അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പ റ ഞ്ഞു. വേങ്ങര യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസില് നടത്തിയ വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു. അദ്ദേഹം. അഞ്ചു വര്ഷം തുടര്ച്ചയായി ഹജിന് അപേക്ഷ നല്കിയവര്ക്കും എഴുപത് പിന്നിട്ടവര്ക്കും നറുക്കെടുപ്പില്ലാതെ തീര്ത്ഥാടനത്തിനു പോകാന് അനുമതിയുണ്ടായിരുന്നത് ഒഴിവാക്കിയ നടപടിയെയാണ് ചോദ്യം ചെയ്തത്. ബലികര്മ്മത്തിലെ മാറ്റവും രാജ്യം നല്കുന്ന സബ്സിഡി എടുത്തു കളഞ്ഞതും തീര്ത്ഥാടകര്ക്ക് ദോഷകരമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ദോഷകരമായ അവസ്ഥ മാറ്റാന് അടിയന്തിര നടപടി കേന്ദ്രം സ്വീകരിക്കണം അല്ലാത്തപക്ഷം ഇതിനെതിരെ നിയമ നടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു ,
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]