അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു

മലപ്പുറം: അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു. കോഡൂര്‍ മങ്ങാട്ടുപുലം സ്വദേശികളായ കൊന്നോല രായിന്‍കുട്ടി (67), പൂവല്ലൂര്‍ ഹൈദ്രു ഹാജി മകന് മൊയ്തീന്‍കുട്ടി (64) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. അടുത്ത വീടുകളില്‍ താമസിക്കുന്ന ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുകളാണ്.
കോട്ടപ്പടിയില്‍ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന രായിന്‍കുട്ടിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച
പുലര്‍ച്ചെ 3.30 ന് ആശുപത്രിയില്‍ രായിന്‍കുട്ടി മരണപ്പെട്ടു. ഈ വിവരം പറയാനായി സുഹൃത്ത് മൊയ്തീന്‍കുട്ടിയെ വീട്ടുകാര്‍ ഉറക്കത്തില്‍ നിന്നും വിളിച്ചെങ്കിലും എണീറ്റില്ല. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ജമീലയാണ് മരിച്ച രായിന്‍കുട്ടിയുടെ ഭാര്യ. മക്കള്‍ ഹസീന, സാജിദ. മരുമകന് ഹാരിസ് (മുണ്ടുപറമ്പ്).
സഫിയയാണ് മൊയ്തീന്‍കുട്ടിയുടെ ഭാര്യ. മക്കള്‍ ഷാഹിന, ശബീര്‍ ഷമീര്‍ (കുവൈത്ത്), മുഹമ്മദ് സജിന്‍. മരുമക്കള്‍ അഷ്റഫ് (അസി. എഞ്ചിനിയര്‍, പിഡബ്ലിയുഡി, പരപ്പനങ്ങാടി), ഹസ്ന, സല്‍വ
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]