മുഴുവന്‍ റേഷന്‍ വ്യാപാരികളും നവംബര്‍ 6 മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും

മുഴുവന്‍ റേഷന്‍ വ്യാപാരികളും നവംബര്‍ 6 മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും

മലപ്പുറം: കേരളത്തിലെ മുഴുവന്‍ റേഷന്‍ വ്യാപാരികളും നവംബര്‍ 6 മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക. ഇ- പോസ് മെഷീന്‍ സ്ഥാപിക്കുക. ഭക്ഷ്യസുരക്ഷ നടപ്പാക്കിയ കേരളത്തില്‍ കടനവീകരണവും കമ്പ്യൂട്ടര്‍വത്കരണവും നടപ്പാക്കുക, വാതില്‍പടി വിതരണം ചെയ്യുമ്പോള്‍ അളത് തൂക്കം കൃത്യത വരുത്തുക, റേഷന്‍ വ്യാപാരികള്‍ക്ക് ഒരു ലൈസന്‍സ് എന്ന ക്രമീകരണം കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ ഡീലേഫ്സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചതി കാല സമരം നടത്തുന്നത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ നടപ്പാക്കിയിട്ടും വാതില്‍പടി വിതരണം സുധാര്യമായി നടപ്പാക്കാന്‍ സര്‍ക്കാറിന് മാസ്ങ്ങള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല, ഓണത്തിനനുവദിച്ച സ്പെഷ്യല്‍ അരിയും പഞ്ചസാരയും ഇതുവരെ വിതരണം ചെയ്തിട്ടില്ല. സാധാരണ ജനങ്ങള്‍ക്ക് ആളോഹരിയടിസ്ഥാനത്തില്‍ ലഭിച്ചിരുന്ന അരിയും ഗോതമ്പും വെട്ടിക്കുറിച്ചു. മണ്ണവിതരണം നാമമാത്രമായി.

പഞ്ചസാര റേഷന്‍ കടകളില്‍ നിന്നും അപ്രത്യക്ഷമായി. റേഷന്‍ വ്യാപാരികള്‍ക്ക് വേതനം പ്രഖ്യാപിച്ചെങ്കില്‍ ഇത് വളരെ തുച്ഛമാണ്. 16000 രൂപ മാത്രമാണ് വ്യാപാരിക്ക് ഒരു മാസം പരമാവധി ലഭിക്കുക. ഇതില്‍ നിന്നും വാടകയും കറന്റ് ചാര്‍ജും, സെയില്‍സ്മാന്റെ വേതനവും നല്‍കിയാല്‍ തങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. പ്രഖ്യാപിച്ച വേതനം പോലും ആറ് മാസമായിട്ടും വിതരണം ചെയ്തിട്ടില്ല. റേഷന്‍ വ്യാപാരികളുടെ ദുരവസ്ഥക്ക് മുഖവിലക്കെടുക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന അലംഭാവത്തിനെതിരെയാണ് സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുന്നത്. 14000 ലധികം റേഷന്‍കടളാണ് കേരളത്തിലുള്ളത്. കേരള സ്റ്റേറ്റ് റീട്ടേല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, ഓള്‍കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയഷന്‍ സംഘടനകളിലായി 14000 ലധികം മെമ്പര്‍മാരാണുള്ളത്. മുഴുവന്‍ അംഗങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. മലപ്പുറത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചേര്‍ന്നെടുത്തതാണ് ഈ തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സമരസമിതിയുടെ സംസ്ഥാന ചെയര്‍മാന്‍ ജോണിനെല്ലൂര്‍, ജനറല്‍ കണ്‍വീനര്‍, അഡ്വ.കൃഷ്ണ പ്രസാദ്, വൈസ് ചെയര്‍മാന്‍ കാടാമ്പുഴ മൂസ ഹാജി, കണ്‍വീനര്‍ ടി മുഹമ്മദാലി, ട്രഷറര്‍ ഇ അബൂബക്കര്‍ ഹാജി, സി. മോഹനന്‍ പിള്ള, കെ.ബി ബിജു, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, നൗഷാദ് പാറക്കാടന്‍, മുട്ടത്തറ ഗോപകുമാര്‍, തലയാല്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു

Sharing is caring!