വേങ്ങരയില്‍ വോട്ട് ചെയ്യാന്‍ ഭിന്നശേഷിക്കാരും

ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ നല്‍കിയ നിവേദനം കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്ലാ ഭിന്നശേഷിക്കാര്‍ക്കും വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.
AKWRF പ്രവര്‍ത്തകരുടെ സഹകരണത്തോടെ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും വീല്‍ചെയറുകള്‍ ഓരോ വോട്ടിങ് കേന്ദ്രങ്ങളിലും എത്തിക്കാന്‍ പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ മെഹറലി, തിരൂരങ്ങാടി തഹസില്‍ദാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ബൂത്തുകളിലും വീല്‍ചെയര്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന ഒരു തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും നടക്കുന്നത് .ഭിന്നശേഷിക്കാരുടെ ആവശ്യം അംഗീകരിച്ചു നമുക്ക് വേണ്ട സൗകര്യം ഏര്‍പ്പെടുത്തിയ ഈ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്ലാ ഭിന്നശേഷി വോട്ടര്‍മാരും പോളിംഗ് ബൂത്തില്‍ എത്തി അവരുടെ സമ്മതിദാനവകാശം വിനിയോഗിക്കണം എന്ന് AKWRF മലപ്പുറം ജില്ലാ കമ്മറ്റി അറിയിച്ചു.
RECENT NEWS

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ഥിയോട് അശ്ലീല സംഭാഷണം: യുവാവ് അറസ്റ്റില്‍
ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ഥിയോട് അശ്ലീല സംഭാഷണം: യുവാവ് അറസ്റ്റില്‍