ലോക പട്ടം പറത്തല്‍ ദിനമായ എട്ടിന് കോട്ടക്കുന്നില്‍ പട്ടം പറത്തല്‍

മലപ്പുറം: ലോക പട്ടം പറത്തല്‍ ദിനമായ എട്ടിന് കോട്ടക്കുന്നില്‍ പട്ടം പറത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നു മുതല്‍ ആറുവരെയാണ് പട്ടം പറത്തുക.
ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ വണ്‍ സ്കൈ വണ്‍ വേള്‍ഡ്, കൈറ്റ് ഫ്ളൈയേഴ്സ് ഓഫ് ഇന്ത്യ കേരള ഘടകം, വണ്‍ ഇന്ത്യ കൈറ്റ് ടീം എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
35 അടി നീളമുള്ള കടുവയുടെ രൂപത്തിലുള്ള പട്ടമാണ് മുഖ്യാകര്‍ഷണം. ചെറുതും വലുതുമായ പട്ടങ്ങള്‍ ഉണ്ടാവും. പട്ടം പറത്താനുള്ള പരിശീലനവും നല്‍കും. മൂന്നു ലക്ഷം രൂപ വിലയുള്ള പട്ടവും ഉണ്ടാവും. താത്പര്യമുള്ളവര്‍ 9895043193 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുള്ള മാളിയേക്കല്‍, കെ മുബഷീര്‍, ഷാഹിര്‍ മണ്ണിങ്ങല്‍, റീന ബാബു എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ള വികസനം - മന്ത്രി പി. എ മുഹമ്മദ് റിയാസ്