വെര്‍ഫെല്‍ കുച്ചെ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു

വെര്‍ഫെല്‍ കുച്ചെ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: വിദേശത്തുനിുന്നം ഇറക്കുമതി ചെയ്ത കിച്ചനും വാഡ്റൊബ്സും ലഭ്യമാക്കുന്ന വെര്‍ഫെല്‍ കുച്ചെയുടെ പുതിയ ഷോറൂം കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. പുതിയറ പാലത്ത് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.

രണ്ടു ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ള കിച്ചന്‍സും 75,000 രൂപയക്കു മുകളിലുള്ള വാഡ്റൊബ്സും ഇവിടെ ലഭിക്കുമെന്ന്് സി.ഇ.ഒ കന്‍ഹേന്ദ്ര ബര്‍മനും വൈസ് പ്രസിഡന്റ് മൊറേറ, ഫ്രാഞ്ചൈസി ടി.കെ.വിജയകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ രണ്ടാമത്തെ ഷോറൂം ആണിത്. കൊച്ചിയിലാണ് ആദ്യഷോറൂം തുടങ്ങിയത്. തിരുവനന്തപുരത്ത് ഈ മാസം പുതിയ ഷോറും തുറക്കും. ജര്‍മനിയില്‍ നിന്നും യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തതാണ് കിച്ചന്‍ സാധനങ്ങള്‍. മികച്ച യൂറോപ്യന്‍ രീതികള്‍, നൂറു ശതമാനം ജെര്‍മന്‍ മെഷനറി, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയാണ് വെര്‍ഫെലിന്റെ പ്രത്യേകത. പത്തു വര്‍ഷത്തെ ഗ്യാരണ്ടിയും ലഭ്യമായിരിക്കുമെന്ന് അവര്‍ അറിയിച്ചു.

യൂറോപ്യന്‍ ഗുണനിലവാരമുള്ള മികച്ച സംവിധാനം ഇന്ത്യന്‍ വിലയ്ക്കനുസരിച്ച് വിപണറിയിലിറക്കാന്‍ രാജ്യമാകെ നെറ്റ്വര്‍ക്കുകളോടെ 2015 നവംബറില്‍ ബംഗലുരുവില്‍ ആരംഭിച്ച സംരംഭമാണ് വെര്‍ഫെല്‍ കുച്ചെ. രാജ്യത്ത് ആവശ്യമായ കിച്ചന്‍ ഉപകരണങ്ങളെപ്പറ്റി അന്താരാഷ്ട്ര ബ്രാന്‍ഡ് വിപണികളില്‍ മുന്നു വര്‍ഷം നീണ്ട പഠനഗവേഷണങ്ങളുടെ ഫലമാണ് വെര്‍ഫെലിന്റെ പിറവി. രൂപകല്‍പ്പനയിലും നിര്‍മാണത്തിലും സ്ഥാപനത്തിലും സേവനത്തിലും വൈവിധ്യത്തിലും വെര്‍ഫെല്‍ ഉയര്‍ന്ന ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു.

Sharing is caring!