അനസിന്റെ മാസ് എന്‍ട്രിയുമായി ഐഎസ്എല്‍ വീഡിയോ

അനസിന്റെ മാസ് എന്‍ട്രിയുമായി ഐഎസ്എല്‍ വീഡിയോ

ന്യൂദല്‍ഹി: ഇന്ത്യന്‍ താരം അനസ് എടത്തൊടികയുടെ മരണ മാസ് എന്‍ട്രിയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രോമോ വീഡിയോ. ഐഎസ്എല്ലിലെ സൂപ്പര്‍ താരങ്ങളായ യുജിങ്‌സണ്‍ ലിങ്‌ദോ, സികെ വിനീത്, ജെജെ ലാല്‍പക്വ, സുനില്‍ ചേത്രി എന്നിവരും വീഡിയോയിലുണ്ട്. ഓരോരുത്തരുടെയും ജീവിതമുള്‍പ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.

സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കല്‍, എംഎസ് ധോനി, അഭിഷേക് ബച്ചന്‍ എന്നിവരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മുമ്പ് ഓട്ടോ ഡ്രൈവറായിരുന്ന അനസിന്റെ ജീവിതം വരച്ച് കാണിച്ചാണ് വീഡിയോ. കെഎല്‍10 എസ് 4670 നമ്പറിലുള്ള ഓട്ടോയിലാണ് അനസ് എത്തുന്നത്.

ഐഎസ്എല്ലില്‍ ഏറ്റവും താരമൂല്യമുള്ള കളിക്കാരിലൊരാളാണ് ഇന്ത്യന്‍ പ്രതിരോധതാരം കൂടിയായ അനസ് എടത്തൊടിക. ജംഷഡ്പൂര്‍ എഫ്‌സിയിലാണ് ഈ വര്‍ഷം താരം കളിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും ദല്‍ഹി ഡൈനാമോസിന്റെ താരമായിരുന്നു അനസ്. പുതുതായി സൂപ്പര്‍ ലീഗിലെത്തിയ ജംഷഡ്പൂര്‍ എഫ്‌സി താരലേലത്തില്‍ ആദ്യം സ്വന്തമാക്കിയത് അനസിനെയായിരുന്നു.

Sharing is caring!