കേരളീയ പരിസരത്ത് പര്‍ദ അത്രമേല്‍ ഇസ്‌ലാമികമല്ല; അഭിപ്രായം ചര്‍ച്ചയാവുന്നു

കേരളീയ പരിസരത്ത് പര്‍ദ അത്രമേല്‍ ഇസ്‌ലാമികമല്ല; അഭിപ്രായം ചര്‍ച്ചയാവുന്നു

മലപ്പുറം: പര്‍ദയോട് അനിഷ്ടം കാണിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. മഞ്ചേരി സ്വദേശി മുഹമ്മദ് ജൗഹറിന്റെ പോസ്റ്റാണ് ഫേസ്ബുക്കില്‍ ചര്‍ച്ചയാവുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പര്‍ദയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനി നടത്തിയ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും മതപ്രഭാഷണ വേദികളിലും പരാമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്

കേരളീയ പരിസരത്ത് പര്‍ദ അത്രമേല്‍ ഇസ്‌ലാമികമല്ലെന്ന് പണ്ഡിതന്‍മാരുടെ അഭിപ്രായം മുന്‍നിര്‍ത്തി പോസ്റ്റില്‍ പറയുന്നുണ്ട്. പര്‍ദ അറബി സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗള്‍ സ്വാധീനമാണ് കേരളത്തിലെത്താന്‍ കാരണമെന്നും പോസ്റ്റില്‍ പറയുന്നു. പ്രശസ്ത മുസ്‌ലിം പണ്ഡിതന്‍ ഹംസ യൂസുഫിന്റെ പ്രഭാഷണത്തില്‍ നിന്നുള്ള ഭാഗവും പോസ്റ്റില്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Sharing is caring!