മലപ്പുറം ജില്ലാ സ്‌കൂള്‍ കായികോത്സവം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക്ക് ട്രാക്കില്‍

മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കായികോത്സവം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക്ക് ട്രാക്കില്‍ ഒക്ടോബര്‍ 12 മുതല്‍ 14 വരെ തിയ്യതികളില്‍ നടക്കും. ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നും വിജയികളായ കായിക താരങ്ങള്‍ പങ്കെടുക്കും… മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ആദ്യമായി സിന്തറ്റിക്ക് ട്രാക്കില്‍ മത്സരം നടക്കുന്നതിനാല്‍ സ്‌പൈക്ക് ഉപയോഗിച്ചായിരിക്കും ഓട്ടമത്സരങ്ങള്‍ നടക്കുക എന്നും ജില്ലാ കോഡിനേറ്റര്‍ ഫാറൂഖ്പത്തൂര്‍ അറിയിച്ചു