അരീക്കോട്ടെ നാല് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാനില്ല
അരീക്കോട്ടെ നാല് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്കൂളിലെ പത്താം തരത്തില്‍ പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. മൈത്ര, സൗത്ത് പുത്തലം, താഴെ കൊഴക്കോട്ടൂര്‍ എന്നീ ഭാഗങ്ങളിലുള്ളവരാണ് വിദ്യാര്‍ത്ഥികള്‍. ഐ.ടിയുടെ പീരിയഡ് സമയം വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറിയില്ലെന്നും ഇതേ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ സ്ഥാപനത്തില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്നുമാണ് കാണാതായ കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്.
കുട്ടികളുടെ ക്ലാസ് ടീച്ചറില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. രാത്രി 7 ന് ശേഷവും കുട്ടികള്‍ വീട്ടിലെത്താതായതോടെയാണ് രക്ഷിതാക്കള്‍ അരീക്കോട് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചത്.
എന്നാല്‍ സ്കൂള്‍ പ്രവര്‍ത്തി സമയം ക്ലാസില്‍ കയറാതിരുന്ന വിദ്യാര്‍ത്ഥികള്‍ അങ്ങാടിയിലൂടെ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കളുമായി സ്കൂളിലെത്താന്‍ പറയുക മാത്രമാണ് ചെയ്തതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ഇന്നലെ കാണാതായ വിദ്യാര്‍ഥികള്‍ എറണാകുളത്ത് ഉണ്ടന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അങ്ങോട്ട് യാത്ര തിരിച്ചിട്ടുണ്ട്
RECENT NEWS
നിറം പോരെന്ന് പറഞ്ഞ് അവഹേളനം; നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്