പൂക്കോട്ടൂരില്‍ സ്‌കൂളില്‍ അധ്യാപകന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

പൂക്കോട്ടൂരില്‍ സ്‌കൂളില്‍ അധ്യാപകന്‍  ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം: അധ്യാപകന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. പൂക്കോട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അറബിക് അധ്യാപകന്‍ പിലാക്കാടന്‍ മൊയ്തീന്‍ കുട്ടി (48)യാണ് കുഴഞ്ഞു വീണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെ കമ്പ്യൂട്ടര്‍ ലാബ് ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ഓടിക്കൂടിയവര്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അത്താണിക്കല്‍ വെള്ളൂര്‍ സ്വദേശിയാണ് മൊയ്തീന്‍ കുട്ടി. പിതാവ്: പരേതനായ മോയിന്‍കുട്ടി.

ഭാര്യ: നസീമ. മക്കള്‍: ഷഹല നസ്‌റിന്‍, അന്‍ഫാസ് അഹമ്മദ്, അദീബ തസ്‌നി, അന്‍സാര്‍, ഫാത്തിമ റിയ.മരുമകന്‍: ജലീല്‍ വൈലത്തൂര്‍ (ദുബായ്).

സഹോദരങ്ങള്‍: സുബൈര്‍, റഷീദ്, സൈനബ, ജമീല, മൈമൂന. ഖബറടക്കം ഇന്ന് രാവിലെ 10 ന് വെള്ളൂര്‍ പോത്താല പള്ളിയാളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Sharing is caring!