വിദ്യാര്‍ഥിനിക്ക് ഐക്യദാര്‍ഡ്യവുമായി സഹപാഠികള്‍

വിദ്യാര്‍ഥിനിക്ക് ഐക്യദാര്‍ഡ്യവുമായി സഹപാഠികള്‍

മലപ്പുറം: ചാനല്‍ റിയാലിറ്റി ഷോയില്‍ അഭിപ്രായം പറഞ്ഞതിന്‌ സാമൂഹിക മാധ്യമങ്ങളിലും മതപ്രഭാഷണ വേദിയിലും ക്രൂശിക്കപ്പെട്ട അപമാനത്തിനിരയായ വിദ്യാര്‍ഥിനിക്ക് സഹപാഠികളുടെ ഐക്യദാര്‍ഡ്യം. മഴവില്‍ മനോരമയിലെ ഉടന്‍പണം റിയാലിറ്റി ഷോയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യപിച്ചാണ് സഹപാഠികള്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

ചാനല്‍ പരിപാടിയില്‍ പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനിയോട് അവതാരകന്‍ ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയെ ചൊല്ലിയാണ് പ്രഭാഷണത്തില്‍ അപമാനിച്ചത്. എന്നും പര്‍ദയാണോ ധരിക്കാറുള്ളതെന്ന ചോദ്യത്തിന് ‘ ഇന്ന് അബദ്ധത്തില്‍ ധരിച്ചതാണെന്ന’ മറുപടിയാണ് വിദ്യാര്‍ഥിനി നല്‍കിയത്. ഇതിനെതിരെ രൂക്ഷമായ രീതിയിലാണ്  പ്രതികരിച്ചത്.

ഇഎംഇഎ കോളേജ് യൂനിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്.

Sharing is caring!