വേങ്ങരയില്‍ ആവേശമായി കുഞ്ഞാലിക്കുട്ടി

വേങ്ങരയില്‍ ആവേശമായി  കുഞ്ഞാലിക്കുട്ടി

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ ആവേശം വിതറി പികെ കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ. എ ആര്‍ നഗര്‍ പഞ്ചായത്തിലായിരുന്നു ഇന്നലെ പര്യടനമുണ്ടായിരുന്നത്. തന്റെ പിന്‍ഗാമിക്ക് വോട്ടഭ്യര്‍ഥിച്ചാണ് പികെ കുഞ്ഞാലിക്കുട്ടി പഞ്ചായത്തില്‍ പര്യടനം നടത്തിയത്

മമ്പുറത്ത് നിന്നും തുടങ്ങിയ പര്യടനത്തില്‍ നിരവധി യൂഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വാഹനം കടന്ന്‌പോകുന്ന വഴികളിലെല്ലാം നിരവധി പേരാണ് തങ്ങളുടെ മുന്‍ എംഎല്‍എയെ അഭിവാദ്യം ചെയ്യാനായി കാത്തിരുന്നത്. ഒതുക്കുങ്ങല്‍ പഞ്ചായത്തിലാണ് ഇന്ന് പികെ കുഞ്ഞാലിക്കുട്ടിയുടെ പര്യടനമുണ്ടാവുക.

Sharing is caring!