വേങ്ങരയില്‍ ഇടതുപക്ഷം വലിയ പ്രതീക്ഷയിലാണെന്ന് കടന്നപ്പളളി

വേങ്ങരയില്‍ ഇടതുപക്ഷം വലിയ പ്രതീക്ഷയിലാണെന്ന് കടന്നപ്പളളി

മലപ്പുറം: വേങ്ങരയിലേത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന കോടിയേരിയുടെ അഭിപ്രായമാണു എല്‍.ഡി.എഫിനും ഉള്ളതെന്ന് തുറമുഖവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റുമായ കടന്നപ്പളളി രാമചന്ദ്രന്‍. ഇതിനെ മുന്‍കൂര്‍ ജാമ്യമെടുക്കലായി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിലെ മീറ്റ്ദപ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേങ്ങരയില്‍ ഇടതുപക്ഷം വലിയ പ്രതീക്ഷയിലാണ്. ആത്മവിശ്വാസക്കുറവിന്റെ പ്രശ്‌നമേയില്ല. വിഭാഗീയത വലിയ വെല്ലുവിളിയായി ഉയരുമ്പോള്‍ മതേതരത്വത്തെ സംരക്ഷിക്കാന്‍ ഇടതുമുന്നണിക്കേ സാധിക്കൂ എന്ന തിരിച്ചറിവ് വേങ്ങരയിലെ വോട്ടര്‍മാര്‍ക്കുണ്ടാവുമെന്നാണ് പ്രതീക്ഷ. ഫാസിസ്റ്റ് ശക്തികളുയര്‍ത്തുന്ന വെല്ലുവിളിക്ക് മറുപടി പറയാന്‍ ആരുണ്ടെന്ന ചോദ്യമാണിപ്പോള്‍ പ്രസക്തം. കോണ്‍ഗ്രസാണ് എതിരാളിയെന്ന് ആര്‍.എസ്.എസ് ഇതുവരെ പറഞ്ഞിട്ടില്ല. ഇടതാണെന്നേ പറഞ്ഞിട്ടൊളളൂ. ദേശീയതലത്തില്‍ ഇടതുനയവും പരിപാടികളുമുളള മുന്നണിയുണ്ടാവണമെന്നും കടന്നപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.

Sharing is caring!