കൊണ്ടോട്ടിയില്‍ മിന്നലേറ്റ് 21വയസ്സുകാരന്‍ മരിച്ചു

കൊണ്ടോട്ടിയില്‍ മിന്നലേറ്റ് 21വയസ്സുകാരന്‍ മരിച്ചു

മിന്നലേറ്റ് യുവാവ് മരിച്ചു.പുളിക്കല്‍ വലിയപറമ്പ് കാരാട്ടുപറമ്പില്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (21) ആണ് വൈകുന്നേരം 3.30 ഓടെയുണ്ടായ ഇടിമിന്നലേറ്റ് മരണപ്പെട്ടത്. കൊണ്ടോട്ടിയില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ വലിയ പറമ്പിലേക്ക് വരുന്നതിനിടയില്‍ മഴ പെയ്തപ്പോള്‍ നീറാട് വലിയപറമ്പ് റോഡിലെ ബ്ലോസം കോളജിനടുത്തുള്ള ഷെഡില്‍ കയറി നിന്നതായിരുന്നു.

അവിടെയുണ്ടായിരുന്ന 4 പേര്‍ക്കും ഇടിമിന്നലിന്റെ ആഘാതത്തില്‍ നിസാര പരിക്കേറ്റിട്ടുണ്ട്. മിന്നലേറ്റ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
മാതാവ്: ഷഹര്‍ബാന്‍.
സഹോദരങ്ങള്‍: ഫലാഹ്, ബാസിമ ജാസ്മിന്‍.

Sharing is caring!