വര്‍ഗീയതയെ ചെറുക്കാനുള്ള മുസ്ലിംലീഗിന്റെ പരിമിതി എന്താണെന്ന് വ്യക്തമാക്കണം: പിണറായി വിജയന്‍

വര്‍ഗീയതയെ ചെറുക്കാനുള്ള മുസ്ലിംലീഗിന്റെ  പരിമിതി എന്താണെന്ന് വ്യക്തമാക്കണം: പിണറായി വിജയന്‍

വര്‍ഗീയതയെ ചെറുക്കാന്‍ ലീഗിന് പരിമിതികളുണ്ടെന്ന് മുസ്ലിംലീഗ് നേതാവ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും വര്‍ഗീയതയെ ചെറുക്കാനുള്ള ലീഗിന്റെ പരിമിതി എന്താണെന്നു വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വേങ്ങര മണ്ഡലത്തിലെ കുന്നുംപുറത്ത് നടന്ന എല്‍.ഡി.എഫ്.എ.ആര്‍ നഗര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഫാസിസത്തെ ചെറുക്കാന്‍ ഇടതു പക്ഷത്തിനു മാത്രമെ സാധിക്കുകയുള്ളു.
മതനിരപേക്ഷത അംഗീകരിക്കാത്തവരാണ് ഇന്ത്യ ഭരിക്കുന്നത് ഇന്ത്യയെ മതാധിഷ്ടിത രാജ്യമാക്കാനാണു ആര്‍.എസ്.എസ്. ശ്രമിക്കുന്നത്.
മുഖ്യശത്രുക്കളായി മുസ്ലിം, കൃസ്ത്യന്‍, കമ്യുണിസ്റ്റ്കകളെയും കാണുന്നത് ഇതിനാലാണ്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നയം രൂപീകരിക്കുന്നത് അതിന്റെ ഉന്നതാധികാര സമിതികളാണ് എന്നാല്‍ ബി.ജെ.പി.യുടെ നയം രൂപീകരിക്കുന്നത് ആര്‍.എസ്.എസാണെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!