സൗദിയില്‍ മരണപ്പെട്ട കടന്നമണ്ണ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും

സൗദിയില്‍   മരണപ്പെട്ട കടന്നമണ്ണ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും

കഴിഞ്ഞ ദിവസം സൗദിയില്‍ കാറപകടത്തില്‍ മരണപ്പെട്ട മങ്കട കടന്നമണ്ണ സ്വദേശി മേലേപറമ്പില്‍ അജിത് കുമാര്‍ (38) ന്റെ മൃതദേഹം ഇന്ന് നാട്ടില്‍ കൊണ്ടുവരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബഹ്‌റൈനില്‍ നിന്നും ദുബൈയിലേക്കുള്ള യാത്രക്കിടെ സൗദി അറേബ്യയിലെ അല്‍ ഹസയില്‍ കാറപകടത്തില്‍പെട്ട് അജിത് കുമാര്‍ മരണപ്പെട്ടത്. സഹയാത്രികന്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കെ.എസ്.അജിതും മരണപ്പെട്ടിരുന്നു. മറ്റ് രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നതാണ്.
അജിതിന്റെ മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് വീട്ടിലെത്തിക്കും തുടര്‍ന്ന് 11.30

കഴിഞ്ഞ ദിവസം സൗദിയിലെ ഷുഹൈബില്‍ ഷോക്കേറ്റ് മരണപ്പെട്ട മങ്കട മേലേ അരിപ്രയിലെ മാമ്പ്ര അബ്ദുല്‍ ഗഫൂര്‍ (48)ന്റെ മയ്യിത്ത് നാട്ടില്‍ കൊണ്ടുവരുന്നതിന് വൈകും. വെള്ളിയാഴ്ചയോടെ നാട്ടിലെത്തിക്കാനാണ് ശ്രമിച്ചിരുന്നതെങ്കിലും രേഖാപരമായ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

Sharing is caring!